രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ് അവള്‍ ആ ഹിറ്റ് ചിത്രം വേണ്ടെന്ന് വെച്ചത്, ഒത്തിരി വിഷമമുണ്ട്, വിധിച്ചിട്ടില്ലെന്ന് ആശ്വസിക്കാനേ പറ്റൂ, തുറന്നുപറഞ്ഞ് മേനക

624

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായി മാറിയ താരപുത്രിയാണ് കീര്‍ത്തി സുരേഷ്. നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടേയും മകളായ കീര്‍ത്തി 2000 ല്‍ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലൂടെ ആണ് ബാലതാരമായി മലയാളത്തില എത്തിയത്.

Advertisements

പിന്നീട് നായികയായി തമിഴിലും തെലുങ്കിലും മലയാളത്തിലും തന്റേതായ ഇടം കീര്‍ത്തി സുരേഷ് സ്ഥാപിച്ചെടുക്കുകയാണ്. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നേടിയെടുത്ത നടി തെലുങ്ക് സിനിമയില്‍ സജീവമാണ് ഇപ്പോള്‍. തെലുങ്കില്‍ മഹാനടി എന്ന സിനിമയിയൂലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി നേടിയത്.

Also Read: പാടാത്ത പൈങ്കിളിയിലെ നായന്മാര്‍ ഇടക്കിടെ മാറുന്നത് എന്തുകൊണ്ട്, കാരണം ഒടുവില്‍ വെളിപ്പെടുത്തി മനീഷ

കീര്‍ത്തിയുടെ ദസറയും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് സംസാരിക്കുകയാണ് മേനക. പൊന്നിയന്‍ സെല്‍വന്‍ എന്ന വലിയ ചിത്രം വേണ്ടെന്ന് വെച്ചിട്ടാണ് കീര്‍ത്തി രജനികാന്തിനൊപ്പമുള്ള അണ്ണാത്തെ ചെയ്തത്. എന്നാല്‍ ഇത് പരാജയമായിരുന്നു.

കീര്‍ത്തി ഒത്തിരി ആരാധിക്കുന്ന നടനാണ് രജനികാന്ത്. കുഞ്ഞുന്നാളുമുതലേ കീര്‍ത്തി രജനികാന്തിന്റെ ഫാനാണെന്നും അണ്ണാത്തെ ഫിലിമിലേക്ക് ഒരു ഓഫര്‍ വന്നപ്പോള്‍ അതുകൊണ്ടാണ് അവള്‍ സ്വീകരിച്ചതെന്നും അതേ സമയത്തായിരുന്നു പൊന്നിയന്‍ സെല്‍വനിലേക്കും ഓഫര്‍ കിട്ടിയതെന്നും മേനക പറയുന്നു.

Also Read: കാവ്യാ മാധവന് ഒപ്പമുള്ള ആ സിനിമയുടെ ക്ലൈമാക്സ് ദിലീപ് തിരുത്തി, പടം പൊളിഞ്ഞു പാളീസായി, പിന്നെ സംഭവിച്ചത് ഇങ്ങനെ

രണ്ട് സിനിമകളും തമ്മിലുള്ള ഡേറ്റ് ക്ലാഷായി. കീര്‍ത്തിക്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തായ്‌ലന്‍ഡ് വരെ പോകാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാല്‍ ഒത്തിരി വിഷമത്തോടെ ആ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും മേനക കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ജോലി ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. കീര്‍ത്തി പൊന്നിയന്‍ സെല്‍വനില്‍ അഭിനയിക്കാത്തതില്‍ ഒത്തിരി വിഷമിച്ചത് അവളുടെ മുത്തശ്ശിയായിരുന്നുവെന്നും എന്നാല്‍ അവസരം കിട്ടിയില്ലെങ്കില്‍ നമുക്ക് അത് വിധിച്ചിട്ടില്ലെന്ന് കരുതാന്‍ കീര്‍ത്തിക്ക് കഴിയുമെന്നും താരം പറഞ്ഞു.

Advertisement