Home Entertainment Celebrities

പാടാത്ത പൈങ്കിളിയിലെ നായന്മാര്‍ ഇടക്കിടെ മാറുന്നത് എന്തുകൊണ്ട്, കാരണം ഒടുവില്‍ വെളിപ്പെടുത്തി മനീഷ

951

എഷ്യാനൈറ്റില്‍ തന്നെ മികച്ച സീരിയലായിരുന്നു പാടാത്ത പൈങ്കിളി.കണ്‍മണി എന്ന ഒരു അനാഥപെണ്‍കുട്ടിയുടെ കഥ പറയുന്ന സീരിയല്‍ 2020 സെപ്റ്റംബര്‍ ഏഴിനാണ് സംപ്രേഷണം ആരംഭിച്ചത്.

ഇപ്പോള്‍ സീരിയല്‍ സംപ്രേക്ഷണം അവസാനിപ്പിച്ചെങ്കിലും സീരിയലിന്റെ മുഖം തന്നെയായി ആരാധകരുടെ ഹൃദയത്തിലുണ്ട്ഇതിലെ നായിക മനീഷ മഹേഷ്. സീരിയലിലെ കണ്‍മണിയെന്ന നായിക ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.

Advertisements

പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം സ്വദേശിനിയാണ് മനീഷ മഹേഷ്. എവിഎച്എസ്എസില്‍ ആയിരുന്നു സ്‌കൂള്‍ പഠനം. അമ്മുവെന്നാണ് സ്‌നേഹത്തോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ മനീഷയെ വിളിക്കുന്നത്.

Also Read: ഞാൻ ഇതുവരേയും കല്യാണം കഴിക്കാത്തതിന്റെ കാരണക്കാരൻ അജയ് ദേവഗൺ ആണ്: തുറന്നടിച്ച് നടി തബു

സീരിയലിലെ നായകന്മാര്‍ ഇടക്കിടെ മാറിയിരുന്നു. എന്തുകൊണ്ടാണ് നായകന്മാര്‍ ഇങ്ങനെ മാറുന്നതെന്ന ആരാധകരുടെ ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കേണ്ടി വരും എന്നായിരുന്നു മനീഷ നല്‍കിയ ഉത്തരം.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണവും വേറെ ജോലി കിട്ടി പോയവരും ഉണ്ടെന്നും മനീഷ പറയുന്നു. സീരിയലില്‍ ആദ്യ നായകനായി എത്തിയത് സൂരജ് ചേട്ടനായിരുന്നു. മൂന്നുപേരാണ് മാറി മാറി വന്നത് മൂന്നാളം തനിക്ക് ഭയങ്കര കംഫര്‍ട്ടായിരുന്നുവെന്നും തന്നോട് ഒരു സഹോദരിയെ പോലെയായിരുന്നു പെരുമാറിയതെന്നും താരം പറയുന്നു.

Also Read: കാവ്യാ മാധവന് ഒപ്പമുള്ള ആ സിനിമയുടെ ക്ലൈമാക്സ് ദിലീപ് തിരുത്തി, പടം പൊളിഞ്ഞു പാളീസായി, പിന്നെ സംഭവിച്ചത് ഇങ്ങനെ

സീരിയലില്‍ നിന്നും ചേട്ടന്‍ പോയപ്പോള്‍ പലരും പറഞ്ഞു തന്റെ കുഴപ്പം കൊണ്ടാണ് ചേട്ടന്‍ പോയതെന്ന്. എന്നാല്‍ കാരണം അതൊന്നുമല്ലെന്നും വേറെ എന്തോ ആയിരുന്നുവെന്നും തങ്ങളോട് വിവാഹം കഴിച്ചൂടെ എന്നൊക്കെ പലരും ചോദിച്ചിരുന്നുവെന്നും ചേട്ടന്‍ കല്യാണം കഴിഞ്ഞ ആളാണെന്നും മനീഷ പറയുന്നു.

Advertisement