Home Entertainment Celebrities

മകള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം വേണം, അവള്‍ വലിയ കുട്ടിയായി, സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ മകളുടെ ചിത്രം പങ്കുവെച്ച് ദേവയാനി, അടുത്ത നായികയെന്ന് ആരാധകര്‍

370

ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താര റാണിയായിരുന്നു ദേവയാനി. മലയാള സിനിമയിലും സജീവമായിരുന്ന ദേവയാനിയുടെ കരിയറിന്റെ തുടക്കം തന്നെ ബോളിവുഡ് ചിത്രത്തില്‍ നിന്നുമായിരുന്നു.

Advertisements

പക്ഷേ, ആ ചിത്രം പുറത്തിറങ്ങിയില്ല, ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി ആയിരുന്നു. ശേഷം അജിത് നായകനായി അഭിനയിച്ച കാതല്‍ കോട്ടൈ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമ ലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങള്‍ നടി ചെയ്തിരുന്നു. ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിരുന്നു.

Also Read: ആകാശത്തിൽ കണ്ട് മുട്ടി താരരാജാക്കന്മാർ; അണിയറയിൽ പുതുതായി എന്തെങ്കിലും ഒരുങ്ങുന്നുണ്ടോ എന്ന സംശയത്തിൽ ആരാധകർ

വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ ദേവയാനി സിനിമ സീരിയല്‍ രംഗത്തും സജീവമാണ്. ഏറെ കോലാഹലങ്ങള്‍ സൃഷ്ട്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്. സംവിധായകന്‍ രാജകുമാരനുമായി ദേവയാനി സിനിമകള്‍ ചെയ്തിരുന്നു ആ സമയത്ത് ഇവര്‍ പരിചയപ്പെടുകയും, ആ പരിചയം പ്രണയമായി മാറുകയും, ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു.

പക്ഷെ ഈ ബന്ധത്തെ ദേവയാനിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. അതിനു പ്രധനകാരണമായി ഏവരും കണ്ടിരുന്നത് രാജകുമാരന്റെ സൗന്ദര്യ കുറവ് തന്നെയാണ്, കറുത്തിരിക്കുന്നു, പൊക്കമില്ല പ്രായ കൂടുതല്‍ തുടങ്ങി നിരവധി പോരായിമകള്‍ അവര്‍ എടുത്തു പറഞ്ഞു. എന്നാല്‍ ദേവയാനി പിന്മാറിയില്ല. ഇന്ന് കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം.

Also Read: സങ്കടത്തിലും സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ഞാൻ, സ്വന്തമായി ബ്രാൻഡുഡ്; പ്ലാൻ ചെയ്ട് മുന്നോട്ട് പോകുന്നത് എനിക്ക് സാധിക്കില്ല, തുറന്ന് പറച്ചിലുമായി അഭയ ഹിരൺമയി

ഇനിയ, പ്രിയങ്ക എന്നിങ്ങനെയാണ് ദേവയാനിയുടെ മക്കളുടെ പേര്, ഇപ്പോഴിതാ മകള്‍ ഇനിയയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദേവയാനി. 17കാരിയായ ഇനിയ സാരിയുടുത്ത് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാധാരണ കുടുംബത്തിന്റെ ചിത്രങ്ങളൊന്നും ദേവയാനി പങ്കുവെക്കാറില്ല.

മകള്‍ വലയി കുട്ടിയായി എന്നും അവള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ദേവയാനി കുറിച്ചത്. ഒത്തിരി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. തമിഴ് സിനിമയ്ക്ക് പുതിയൊരു നായിക കൂടി എത്താന്‍ പോകുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു.

Advertisement