സങ്കടത്തിലും സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ഞാൻ, സ്വന്തമായി ബ്രാൻഡുഡ്; പ്ലാൻ ചെയ്ട് മുന്നോട്ട് പോകുന്നത് എനിക്ക് സാധിക്കില്ല, തുറന്ന് പറച്ചിലുമായി അഭയ ഹിരൺമയി

1321

സ്വന്തമായ നിലപാടുകളിലൂടെയും പാട്ടിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. ജീവിതത്തിലെ പ്രണയം തകർന്നപ്പോൾ വളരെ ശക്തയായി മുന്നോട്ട് പോവാൻ ശ്രമിച്ച താരം ഇപ്പോൾ തന്റെ കരിയറലാണ് ശ്രദ്ധ നല്കുന്നത്. ഇപ്പോഴിതാ 24 ന്യൂസിന് നല്കിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പെൺകുട്ടികൾ അണിഞ്ഞൊരുങ്ങി നടക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഹിരൺമയ എന്നൊരു സാരി ബ്രാൻഡും മ്യൂസിക് ബാൻഡുമുണ്ട് എനിക്ക്. എന്റെ ഡ്രസിംഗ് കണ്ട് പെൺകുട്ടികൾ അതേപോലെ ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. എല്ലാത്തിനോടും ഞാൻ സിങ്ക് ചെയ്ത് പോകാറുണ്ട്.

Advertisements

Also Read
പലരും എന്നെ വെറുക്കുന്നത് ആ കഥാപാത്രം ആണെന്ന് കരുതിയാണ്, വർഷങ്ങളായി എന്നെ അറിയുന്നവർ പോലും ആ കഥാപാത്രം ചെയ്തതിന് ശേഷം മുഖം തിരിച്ച് പോയിട്ടുണ്ട്; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കർ

ഞാനിപ്പോൾ സംഗീത സംവിധായകയാണ്. പുതിയ വർക്കുകൾ അധികം വൈകാതെ തന്നെ വരും. സിനിമക്ക് വേണ്ടി സംഗീത സംവിധാനം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ അത് വളരെ വലിയ പ്രോസസാണ്. അതിനെ കുറിച്ച് ആലോചിക്കാവുന്നതേ ഉള്ളു. എനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങൾ ഒരുപാടുണ്ട്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നത് തന്നെ ഇഷ്ടമുള്ള കാര്യമാണ്. ഒപ്പം ഫ്രണ്ട്‌സിന്റെ കൂടെ കോഫി ഷോപ്പിൽ പോയി കോഫി കുടിക്കുന്നതും അത് പോലെ ഇഷ്ടമുള്ള കാര്യമാണ്.

ഞാൻ പ്ലാനിങ്ങോട് കൂടി കാര്യങ്ങൾ നടത്തുന്ന വ്യക്തിയല്ല. അത് എന്നെക്കൊണ്ട് സാധിക്കുകയും ഇല്ല. നിങ്ങൾ നോക്കിയാൽ കാണാം. പ്ലാൻ ചെയ്യാതെ ടനടക്കുന്ന കാര്യങങളിൽ എല്ലാം മനസ്സിലാക്കാൻ സാധികക്ും. ചിരിക്കാനൊരുപാടിഷ്ടമാണ്. അത്ര സങ്കടം വരാനും മാത്രം ദൈവം ഒന്നും തന്നിട്ടില്ല. നമ്മുടെ കാഴ്ചപ്പാടാണ് പ്രശ്നം. സങ്കടപ്പെടരുത് എന്നൊന്നും പറയുന്നില്ല. ആ സങ്കടത്തിലും സന്തോഷം കണ്ടെത്തണം എന്നേ പറയാനുള്ളൂ.

Also Read
ഒരിക്കലും ലിപ് ലോക്ക് ചെയ്യില്ലെന്ന തീരുമാനം ഷാരുഖ് ഖാൻ മാറ്റിയത് ഈ ഒരു നടിയുടെ കാര്യത്തിൽ മാത്രം

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇൻഡിപെൻഡന്റാവുകയെന്നത് നിങ്ങളുടെ ആവശ്യമാണ്. സ്വന്തമായി ജോലി ചെയ്ത് പൈസയുണ്ടാക്കി കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു സന്തോഷം കണ്ടെത്തുക. ഇൻഡിപെൻഡന്റാവാതെ ഇരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേടാണ്. അതിന് മറ്റാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

Advertisement