Home Entertainment Celebrities

ഒരിക്കലും ലിപ് ലോക്ക് ചെയ്യില്ലെന്ന തീരുമാനം ഷാരുഖ് ഖാൻ മാറ്റിയത് ഈ ഒരു നടിയുടെ കാര്യത്തിൽ മാത്രം

10293

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് കിംഗ് ഖാൻ ഷാരുഖ്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ബോളിവുഡിന് സമ്മാനിച്ചിട്ടുള്ള ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ പത്താൻ തകർപ്പൻ വിജയം ആണ് നേടയെടുത്തിരിക്കുന്നത്.

ഇതിനോടകം 1000 കോടി കളക്ഷൻ നേടിയെടുത്ത ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. അതേ സമയം നടിമാരെ ലിപ് ലോക്ക് ചെയ്യില്ലെന്ന ഉറച്ച തീരുമാനം എടുത്തിരുന്ന താരമായിരുന്നു ഷാരുഖ്. എന്നാൽ അത്തരം നിർബന്ധം താരം മാറ്റിയത് രണ്ടു ചിത്രങ്ങളിൽ മാത്രമായിരുന്നു.

Advertisements

ആ ചിത്രങ്ങളിൽ നായികയായത് കത്രീന കൈഫും. 2012 ൽ പുറത്തിറങ്ങിയ ജബ് തക് ഹയ് ജാൻ എന്ന ചിത്രത്തിലും സീറോയിലും ചുംബന സീനിൽ ഷാരുഖിനൊപ്പം ഉള്ളത് കത്രീനയാണ്. നേരത്തെ സീറോ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിൽ ഇതേ കുറിച്ച് കത്രീന പറഞ്ഞിരുന്നു.

Also Read
ഇവൾക്ക് ഇത് എന്ത് ജാഡയാണ് എന്ന് ആലോചിച്ച് ആദ്യം കണ്ടപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ, മീനാക്ഷിയുമായി കൂട്ടുകൂടിയതിന്റെ കഥ പറഞ്ഞ് നടി നമിത

സ്‌ക്രീനിൽ ഷാരൂഖിനെ ചുംബിക്കാൻ ഭാഗ്യം കിട്ടിയ നടി എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് കത്രീന നൽകിയത്. ഞാൻ ഭാഗ്യവതിയാണെന്ന് ആരു പറഞ്ഞു, ഷാരൂഖാണ് ഭാഗ്യവാൻ എന്നായിരുന്നു കത്രീനയുടെ രസകരമായ മറുപടി. കരിയറിനെ ഉയർച്ചയും താഴ്ചയും ഒരുപോലെ അനുഭവിക്കാൻ ഇടവന്ന ഒരു താരമാണ് താനെന്നും കത്രീന പറഞ്ഞു.

കഴിഞ്ഞു പോയ വർഷങ്ങളിൽ ഒരുപാട് നല്ല കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഉയർച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്. അനുഭവിച്ച എല്ലാക്കാര്യങ്ങളും ഭാഗ്യമായാണ് ഞാൻ കാണുന്നതെന്നും കത്രീന പറഞ്ഞിരുന്നു.

Also Read
നിലവിലെ ഭാര്യയെ ഒഴിവാക്കാൻ ജീവനാംശമായി നല്കുന്നത് 5 കോടി; നാലാം വിവാഹത്തിന് ഒരുങ്ങി തെലുങ്ക് നടൻ നരേഷ് ബാബു

Advertisement