നിലവിലെ ഭാര്യയെ ഒഴിവാക്കാൻ ജീവനാംശമായി നല്കുന്നത് 5 കോടി; നാലാം വിവാഹത്തിന് ഒരുങ്ങി തെലുങ്ക് നടൻ നരേഷ് ബാബു

578

തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന താരമാണ് നരേഷ് . മഹേഷ് ബാബുവിന്റെ സഹോദരനായ താരം നാലാമത്തെ വിവാഹത്തിനായി തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്നത്. നടി പവിത്ര ലോകേഷും നടൻ വി.കെ നരേഷും വിവാഹിതരാവാൻ പോകുന്നു എന്ന വാർത്ത പുതുവത്സര ദിനത്തിലാണ് പുറത്ത് വന്നത്. ഇരുവരും ഒരു വീഡിയോയിലൂടെയാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന കാര്യം ആരാധകരെ അറിയിച്ചത്.

അറുപത്തി രണ്ട്കാരനായ താരത്തിന്റെ നാലാം വിവാഹമാണിത്. വധുവാകാൻ പോകുന്ന പവിത്രയുടെ ഭാരം 43 ഉം. പവിത്രയുടെ രണ്ടാം വിവാഹമാണിത്. വിവാഹ വാർത്തയൊടൊപ്പം ഇരുവരും ഉമ്മ വെക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ദീർഘനാളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. അതേസമയം തന്നെ ഹോട്ടൽ റൂമിൽ ഒരിമിച്ച് കണ്ട ഇരുവരെയും നരേഷിന്റെ മൂന്നാമത്തം ഭാര്യ ചെരുപ്പൂരി തല്ലിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Advertisements

Also Read
ഇവൾക്ക് ഇത് എന്ത് ജാഡയാണ് എന്ന് ആലോചിച്ച് ആദ്യം കണ്ടപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ, മീനാക്ഷിയുമായി കൂട്ടുകൂടിയതിന്റെ കഥ പറഞ്ഞ് നടി നമിത

നാലാം വിവാഹത്തിന് തയ്യാറെടുക്കുന്ന നരേഷ് മൂന്നാം ഭാര്യയായ രമ്യ രഘുപതിയെ ഇതുവരെയും ഡിവോഴ്‌സ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ വിവാഹ മോചനത്തിന് മുന്നേ തന്നെ പൈസ കൊടുത്ത് രമ്യയെ ഒഴിവാക്കി എന്ന തരത്തിലും വാർത്തകൾ പുറത്ത് വന്നിരുന്നു. നിലവിൽ വിവാഹമോചനത്തിനായി 5 കോടി രൂപയാണ് രമ്യക്ക് നരേഷ് വാഗ്ദാനം നല്കിയിരിക്കുന്നത്.

എന്നാൽ പ്രശ്‌നങ്ങൾ എല്ലാം തന്നെ ഒത്തു തീർപ്പായെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. കുടുംബത്തിലെ മുതിർന്നവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്.അതേസമയം കാര്യങ്ങൾ ഇത്രയും പെട്ടെന്ന് കോംപ്രമൈസ് ചെയ്തത് എങ്ങനെയാണെന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്. കോടിക്കണക്കിന് രൂപ ആസ്തിയുള്ള രമ്യ, നരേഷിന്റെ കയ്യിൽ നിന്ന് 5 കോടി രൂപ വാങ്ങിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ചിലരുടെ അഭിപ്രായം.

Also Read
അന്ന് ഞാൻ അവളെ ഒരുപാട് ചീത്ത വിളിച്ചിട്ടാണ് പോയത്, അതിൽ അവൾക്ക് പരാതിയുമുണ്ടായിരുന്നു; കവിയൂർ പൊന്നമ്മ മനസ്സ് തുറക്കുന്നു

നരേഷ് ആദ്യം വിവാഹം കഴിച്ചത് സീനിയർ ഡാൻസ് മാസ്റ്റർ ശ്രീനുവിന്റെ മകളെയാണ്. തന്റെ ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത ശേഷം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ദേവുലാപ്പള്ളി കൃഷ്ണ ശാസ്ത്രിയുടെ ചെറുമകൾ രേഖ സുപ്രിയയെയാണ് നരേഷ് രണ്ടാം വിവാഹം കഴിച്ചത്. ഈ ബന്ധവും അധിക നാൾ മുന്നോട്ട് പോയില്ല തുടർന്നാണ് 50 വയസ്സിനു ശേഷം രമ്യ രഘുപതിയെ വിവാഹം കഴിച്ചത്.

Advertisement