അന്ന് ഞാൻ അവളെ ഒരുപാട് ചീത്ത വിളിച്ചിട്ടാണ് പോയത്, അതിൽ അവൾക്ക് പരാതിയുമുണ്ടായിരുന്നു; കവിയൂർ പൊന്നമ്മ മനസ്സ് തുറക്കുന്നു

91

മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷം ചെയ്യാൻ നടിയെ കഴിഞ്ഞേ ആരുമുള്ളു. തന്റെ ചെറുപ്രായത്തിൽ തന്നെ അമ്മ വേഷം ചെയ്ത് തുടങ്ങിയ നടി കൂടിയാണ് പൊന്നമ്മ. നടിക്ക് പുറമേ സഹോദരിയും മലയാള സിനിമയിൽ അമ്മ വേഷങ്ങൾ ചെയ്തിരുന്നു. കവിയൂർ രേണുകയാണ് കവിയൂർ പൊന്നമ്മയുടെ സഹോദരി.

ഇപ്പോഴിതാ അമൃത ടിവിയിലെ സമാഗമം പരിപാടിയിലൂടെ കവിയൂർ പൊന്നമ്മ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ സഹോദരി കവിയൂർ രേണുകയുടെ മരണത്തെ കുറിച്ചാണ് താരം സംസാരിച്ചത്. സഹോദരിയുടെ മരണം തന്നെ വിഷമിപ്പിച്ചു. മാത്രമല്ല അവൾക്ക് എന്തായിരുന്നു അസുഖം എന്ന് തുറന്ന് പറയാൻ തയ്യാറായതുമില്ല. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
സിൽക്ക് സ്മിതയുടെ വേഷം സെൻസറിങ്ങിനെത്തിയപ്പോൾ പ്രശ്‌നമായി; വില്ലനായി വന്നത് ബ്ലൗസ്; സ്ഫടികത്തിന്റെ ഓർമ്മകൾ പങ്ക് വെച്ച് ഭദ്രൻ

ഒരുപാട് ദുഖങ്ങൾ ഉള്ള വ്യക്തിയാണ് ഞാൻ. അതിലൊന്നാണ് രേണുകയുടെ മരണം. എന്റെ അറിവിൽ അവൾക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. ഒരുപാട് ചെക്കപ്പുകൾ നടത്തി. ചെയ്യാൻ ഒന്നും ബാക്കിയില്ലായിരുന്നു. പക്ഷെ അവൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. അതറിയാൻ ഞങ്ങൾ വൈകി പോയി.

നാല് മാസമൊക്കെ അവൾ ഭക്ഷണം കഴിക്കാതെ ഇരുന്നു എന്ന് അവൾ മരിക്കുന്നതിന് രണ്ട് മാസം മുമ്പാണ് ഞങ്ങൾ അറിയുന്നത്. എന്തിനാണെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളോട് പറഞ്ഞിട്ടുമില്ല. അവൾ മരിക്കുന്ന സമയത്ത് ഋഷികേശിലായിരുന്നു ഞാൻ. വടക്കുന്നാഥന്റെ ഷൂട്ടിങ്ങ് സമയമാണ്. അവിടേക്ക് പേകുന്നതിന്റെ തലേദിവസം ഞാൻ അവളെ പോയി കണ്ടിരുന്നു. കുറേ ചീത്ത വിളിച്ചിട്ടാണ് അന്ന് ഞാൻ അവിടെ നിന്നിറങ്ങി പോന്നത്.

Also Read
ഇന്ന് വാപ്പയും മോളും മാത്രമെ തനിക്കുള്ളൂ; മകള്‍ക്ക് വേണ്ടത് 75 ലക്ഷത്തിന്റെ ചികിത്സ; അതോടെ ഭര്‍ത്താവ് ഇറങ്ങിപ്പോയി; ഇനി അയാളെ വേണ്ടെന്ന് നിഷ നവാബ്

ചേച്ചി എന്നെ വഴക്ക പറഞ്ഞു, എന്റെ അടുത്ത് ഇരുന്നില്ല എന്നൊക്കെ അന്നവൾ പരാതി പറഞ്ഞിരുന്നു. പക്ഷെ ഞാൻ തിരിച്ചെത്തുന്നതിനേക്കാൾ മുന്ന് അവൾ പോയി. ഇപ്പോൾ എന്റെ കൂടെയാണ് അവളുടെ മകൾ നിധിയുള്ളത്. എനിക്കിപ്പോൾ രണ്ട് മക്കളാണ്. വല്ല്യമ്മ ഉള്ളത് കൊണ്ടാണ് അമ്മയില്ലാത്ത കുറവ് ഞാനറിയാത്തതെന്ന് ഒരിക്കൽ നിധി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Advertisement