Home Entertainment Celebrities

ഇവൾക്ക് ഇത് എന്ത് ജാഡയാണ് എന്ന് ആലോചിച്ച് ആദ്യം കണ്ടപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ, മീനാക്ഷിയുമായി കൂട്ടുകൂടിയതിന്റെ കഥ പറഞ്ഞ് നടി നമിത

219

ബാലതാരമായി മലയാളത്തിന്റെ മിനി സ്‌ക്രീനിലേക്ക് അരങ്ങേറി പിന്നീട് നായികയായി നിരവധി സൂപ്പർഹിറ്റ് സിനിമ കളിലൂടെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ ആയിരുന്നു മികച്ച നർത്തകി കൂടിയായ നമിത അഭിനയ രംഗത്ത് എത്തിയത്.

പിന്നീട് മലാളത്തിലെ തകർപ്പൻ വിജയം നേടിയ സൂപ്പർഹിറ്റ് പരീക്ഷണ ചിത്രമായ ട്രാഫിക്ക് എന്ന സിനിമയിലൂടെ നമിത സിനിമാ അഭിനയ മേഖലയിലേക്കും എത്തുകയായിരുന്നു. ട്രാഫിക്കിൽ റഹ്‌മാന്റെ മകളുടെ വേഷം ചെയ്ത് ശ്രദ്ധേയയായ നമിത് പിന്നീട് നിവിൻ പോളിയോടൊപ്പം നായികയായും അരങ്ങേറി.

Advertisements

മലയാളത്തിലെ കുടുംബ സിനിമകളുടെ അമരക്കാരൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു നമിതയുടെ നായിക ആയുള്ള ചുവടുമാറ്റം. പിന്നീട് നിരവധി സിനിമകളിൽ താരം നായികാ വേഷത്തിൽ എത്തി.

ട്രാഫിക്ക്, പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ , വില്ലാളി വീരൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി. അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, അൽ മല്ലു, ഈശോ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകലിൽ നായികയായി എത്തിയ നമിത് തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടു.

ജയസൂര്യ നായകനായ ഈശോ ചിത്രത്തിലാണ് നമിത പ്രമോദിന്റേതായ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന എ രഞ്ജിത്ത് ഫിലിം, ഗോകുൽ സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന എതിരെ, കാളിദാസ് ജയറാം നായകനാകുന്ന രജനി എന്നിവയാണ് നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Also Read
കുഞ്ഞാറ്റെയാണോ അമൃതിനെ ആണോ ഏറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ പ്രശ്‌നം ആകും; തുറന്നുപറഞ്ഞ് മനോജ് കെ ജയന്‍

അടുത്തിടെ ബിസിനസ് രംഗത്തേക്കും നടി എത്തിയിരുന്നു, തന്റെ സ്വപ്ന പദ്ധതിയായ റസ്റ്റോ കഫെ ആണ് നമിത കൊച്ചിയിൽ ആരംഭിച്ചത്. സോഷ്യല് മീഡിയയിലും ഏറെ സജീവമാണ് നമിത. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയും ആയി വളരെ അടുത്ത സൗഹൃദ ബന്ധം ആണ് നമിതയ്ക്ക് ഉള്ളത്.

ഇപ്പോഴിതാ മീനാക്ഷിയും ആയുള്ള തന്റെ സൗഹൃദം എങ്ങനെയാണ് തുടങ്ങിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നമിത പ്രമോദ്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നമിതയുടെ തുറന്നു പറച്ചിൽ.

താൻ ആദ്യമായി മീനാക്ഷിയെ കാണുന്നത് സൗണ്ട് തോമ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു എന്നാണ് നമിത പറയുന്നത്. ചിത്രത്തിന്റെ സെറ്റിലേക്ക് ദിലീപേട്ടൻ ഫാമിലിയുമായി ഒരു തവണ വന്നിരുന്നു എന്നും അന്ന് മീനാക്ഷിയെ കണ്ടപ്പോൾ എന്തൊരു ജാഡയാണ് എന്ന് തോന്നി താൻ മുഖം തിരിച്ചിട്ടുണ്ടായിരുന്നു എന്നും നമിത പറയുന്നു.

അതുപോലെ തന്നെ മീനാക്ഷിയും നമിതയെ നോക്കി എന്തൊരു ജാഡ എന്ന രീതിയിൽ മുഖം തിരിച്ചിട്ടുണ്ടായിരുന്നു എന്നും നമിത പറയുന്നു. പിന്നീട് യുഎസിൽ ഒരു ട്രിപ്പ് പോയ സമയത്താണ് സുഹൃത്തുക്കളാകുന്നത്. ഞങ്ങൾ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. ഇപ്പോഴുള്ള സൗഹൃദം ദിലീപേട്ടന്റെ മകൾ എന്ന പരിചയമോ ബന്ധമോ വച്ചിട്ട് അല്ല എന്നും നമിത പ്രമോദ് വ്യക്തമാക്കുന്നു.

Also Read
അന്ന് ഞാൻ അവളെ ഒരുപാട് ചീത്ത വിളിച്ചിട്ടാണ് പോയത്, അതിൽ അവൾക്ക് പരാതിയുമുണ്ടായിരുന്നു; കവിയൂർ പൊന്നമ്മ മനസ്സ് തുറക്കുന്നു

Advertisement