പലരും എന്നെ വെറുക്കുന്നത് ആ കഥാപാത്രം ആണെന്ന് കരുതിയാണ്, വർഷങ്ങളായി എന്നെ അറിയുന്നവർ പോലും ആ കഥാപാത്രം ചെയ്തതിന് ശേഷം മുഖം തിരിച്ച് പോയിട്ടുണ്ട്; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കർ

148

മലയാള സിനിമയിലെ നടനും നിർമ്മാതാവുമാണ് ദിനേശ് പണിക്കർ. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ താൻ ചെയ്ത വില്ലൻ വേഷം കാരണം ചുറ്റും ഉള്ളവർ തന്നെ വെറുത്തു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’ജനകനിൽ അഭിനയിച്ചതിന് ശേഷം പലരും എന്നെ വെറുത്തു. എന്നെ അത്രയും സ്‌നേഹിച്ചിരുന്ന, എന്നെ എപ്പോ കണ്ടാലും സംസാരിച്ചിരുന്ന ഒരു അമ്മച്ചി എന്നെ കണ്ടതോടെ മുഖം തിരിച്ച് കളഞ്ഞു. എന്താണ് കാര്യമെന്ന് ഞാൻ അന്വേഷിച്ചപ്പോഴാണ് ജനകൻ കണ്ടുവെന്നും, ദിനേശിനെ അങ്ങനെ കാണാൻ ആഗ്രഹമില്ലെന്നും ആയിരുന്നു അവരുടെ നിലപാട്.

Advertisements
Courtesy: Public Domain

Also Read
ഒരിക്കലും ലിപ് ലോക്ക് ചെയ്യില്ലെന്ന തീരുമാനം ഷാരുഖ് ഖാൻ മാറ്റിയത് ഈ ഒരു നടിയുടെ കാര്യത്തിൽ മാത്രം

ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ എന്റെ അഭിനയം നന്നായത് കൊണ്ടാണ് മറ്റുളളവർ എന്നോട് വെറുപ്പ് കാണിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു. അതിന് ശേഷം എനിക്ക് വിഷമം തോന്നിയിട്ടില്ല. അതേസമയം സിനിമയിലേക്ക് ഞാൻ വന്നത് എങ്ങനെയാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

ജനകൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത് പ്രൊഡക്ഷൻ കൺട്രോളർ ആണ്. സജി പറവൂരാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്, സുരേഷ് ഗോപിയും, മോഹൻലാലും അഭിനയിക്കുന്ന സിനിമയാണ് എന്നാണ് അന്ന് പറഞ്ഞത്. അന്ന കഥാപാത്രത്തെ കുറിച്ച് ഞാൻ ചോദിച്ചിരുന്നില്ല. അങ്ങനെ ആദ്യ ദിവസം അഭിനയിക്കാൻ പോയി. അന്ന് അത് വളരെ കൂളായി അവസാനിച്ചു.

രണ്ടാമത്തെ ദിവസം പോയപ്പോൾ സ്‌ക്രിപ്റ്റ് വായിച്ചുക്കൊണ്ട് സുരേഷ്‌ഗോപി എന്നെ നോക്കുന്നുണ്ട്. ആ നോട്ടം കണ്ടപ്പോൾ തന്നെ എനിക്കെന്തോ പന്തിക്കേട് തോന്നി. അങ്ങനെ പോയി സീൻ വാങ്ങി വായിച്ചു. അപ്പോഴാണ് എന്റെ കഥാപാത്രത്തെ കുറിച്ച് മനസ്സിലാകുന്നത്. ഇതിന് മുൻപുള്ള സീനിൽ ഞാൻ സുരേഷ് ഗോപിയുടെ മകളെ പ്രലോഭിപ്പിച്ച് കൊണ്ട് വന്ന് ആ വീട്ടിൽ വച്ച് നശിപ്പിച്ച്, ഉപദ്രവിക്കുന്നുണ്ട്. ആ സീൻ എടുത്തിരുന്നില്ല.

Also Read
നിലവിലെ ഭാര്യയെ ഒഴിവാക്കാൻ ജീവനാംശമായി നല്കുന്നത് 5 കോടി; നാലാം വിവാഹത്തിന് ഒരുങ്ങി തെലുങ്ക് നടൻ നരേഷ് ബാബു

സിനിമയുടെ തുടക്കത്തിൽ എനിക്ക് പോസിറ്റീവ് ഇമേജായിരുന്നു. അവസാനത്തിലേക്കാണ് അതിലെ വില്ലൻ ഞാനാണെന്ന് തെളിയുന്നത്. ഇട്ടിട്ട് പോയാലോ എന്നൊക്കെ ഞാൻ ആലോചിച്ചിരുന്നു. ദൈവമായി തന്ന ചലഞ്ചാണ്. ഒരു വില്ലന്റെ വേഷം ചെയ്യാൻ പറ്റുമോന്ന് നോക്കാമെന്ന് വിചാരിച്ചു. അത് ഗംഭീരമായി തന്നെ ചെയ്യാനും സാധിച്ചു. എനിക്ക് കിട്ടാവുന്നതിൽ മികച്ച അവാർഡാണ് അതെന്ന് ദിനേശ് പണിക്കർ പറയുന്നു.

Advertisement