അന്ന് തന്നെ കേറി കെട്ടിപ്പിടിച്ച ജയറാമിനെ നടി ഉർവശി ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

280

മലയാള സിനിമയിലെ എക്കാലത്തെയും പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ആദ്യപേരുകളിൽ വരും നടി ഉർവശിയുടെ സ്ഥാനം. സ്വാഭാ വിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

സിനിമയിലെ പഴയകാല അനുഭവങ്ങൾ ഉർവ്വശി തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.തനിക്ക് അഭിനയിക്കാൻ ഏറെ പ്രയാസമുള്ളത് പ്രണയ രംഗങ്ങൾ ആണെന്നാണ് നേരത്തെ ഒരിക്കൽ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി വ്യക്തമാക്കിയത്.

Advertisements

സിനിമയിൽ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ പ്രയാസമുള്ള റോളുകളെ കുറിച്ച് വിശദീകരിക്കുക ആയിരുന്നു അവർ. സംവിധായകൻ ഭരതന്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴാണ് ഏറെ പേടിയെന്നും എപ്പോഴാണ് ലവ് സീൻ വരുന്നതെന്ന് പറയാൻ ആകില്ലെന്നും ഉർവ്വശി പറയുന്നു.

Also Read
ഇവൾക്ക് ഇത് എന്ത് ജാഡയാണ് എന്ന് ആലോചിച്ച് ആദ്യം കണ്ടപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ, മീനാക്ഷിയുമായി കൂട്ടുകൂടിയതിന്റെ കഥ പറഞ്ഞ് നടി നമിത

ഭരതന്റെ പടങ്ങളിൽ എനിക്ക് ആകെയൊരു പേടി ഉണ്ടായിരുന്നത് അതാണ്. എവിടെയാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാൻ അദ്ദേഹം പറയും, നാളെ ഒരു കുളിസീൻ ഉണ്ട്. അത് മതി എന്റെ കാറ്റ് പോവാൻ എന്ന് ഉർവശി പറയുന്നു.

ഞാൻ പതുക്കെ സഹ സംവിധായകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും.അങ്ങനെ വല്ലതും ഉണ്ടോ, അവർ പറയും സാരമില്ല നമുക്ക് ഡ്യൂപ്പിനെ വച്ച് എടുക്കാം. എന്റെ ടെൻഷൻ കൂടി, ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാൻ ആണെന്ന് വിചാരിക്കില്ലേ.

മാളൂട്ടി എന്ന സിനിമയിൽ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭർത്താവ് ആയാണ് നടൻ ജയറാം അഭിനയിക്കുന്നത്. ആ സ്നേഹം മുഴുവൻ പ്രകടിപ്പിക്കണം. അതിന് എവിടെ സ്നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാൻ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ട് എന്നും ഉർവശി തുറന്നുപറയുന്നു.

അതേ സമയം ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോടികൾ ആയിരുന്നു ജയറാമും ഉർവശിയും. നിരവധി സിനിമകളിൽ നായികാമനായകന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം തകർപ്പൻ വിജയമായി മാറുകയും ചെയ്തിരുന്നു.

Also Read
ഒരിക്കലും ലിപ് ലോക്ക് ചെയ്യില്ലെന്ന തീരുമാനം ഷാരുഖ് ഖാൻ മാറ്റിയത് ഈ ഒരു നടിയുടെ കാര്യത്തിൽ മാത്രം

Advertisement