അവിടെ എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് നിന്നു, ലൈറ്റെല്ലാം ഓഫായി, എന്റെ ഡോര്‍ മാത്രം തനിയെ തുറന്നു, പ്രേതാനുഭവം തുറന്നുപറഞ്ഞ് ഗൗരി കൃഷ്ണന്‍

465

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Advertisements

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗൗരി. ഇപ്പോഴിതാ ഗൗരി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യെസ് ഓര്‍ നോ വീഡിയോയാണിത്. ഇതില്‍ താന്‍ നേരിട്ട് പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ഗൗരി.

Also Read: 10 രൂപ സമ്പാദിച്ചാല്‍ 100 കൂടെ കടം വാങ്ങി പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നയാളാണ് അച്ഛന്‍, ആ നല്ലമനുഷ്യനെയാണ് കള്ളന്‍ എന്ന് വിളിച്ചത്, അദ്ദേഹത്തെ ഈ സമൂഹം അര്‍ഹിക്കുന്നില്ല, തുറന്നടിച്ച് ഗോകുല്‍ സുരേഷ്

ഒരു കല്യാണത്തിന് പോയി വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴി ഒരു റെസ്‌റ്റോറന്റിന്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ സമയം 11 മണിയായിരുന്നു. വെള്ളനാട് നിന്ന് കാട്ടക്കടയ്ക്ക് പോകുന്ന വഴി പൊതുവേ ഗോസ്‌റ്റൊക്കെ ഉണ്ടെന്ന് പറയുന്ന ഒരു സ്ഥലമുണ്ടെന്നും പലര്‍ക്കും പല അനുഭവങ്ങളും ഇവിടെ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഗൗരി പറയുന്നു.

തങ്ങള്‍ യാത്ര ചെയ്യുന്നതിനിടെ അവിടെ എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് ബ്രേക്ക് ഡൗണ്‍ ആയി. ലൈറ്റ് എല്ലാം ഓഫായി. തന്റേത് ഒരു പുതിയ വണ്ടിയായിരുന്നുവെന്നും പെട്ടെന്ന് കംപ്ലെയിന്റ് വരാന്‍ സാധ്യതയുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

Also Read; വിജയിയെ നായകനാക്കി സിനിമ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദ്യം, വിഘ്‌നേഷ് ശിവന്‍ നല്‍കിയ മറുപടി ഇങ്ങനെ

പെട്ടെന്ന് അലാറാം കേട്ടു. ഓഫായ വണ്ടിയില്‍ നിന്നും ഇങ്ങെനെ ഒരു ശബ്ദം എങ്ങനെ വരുമെന്ന് ചിന്തിക്കുമ്പോള്‍ കാറിന്റെ ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വന്നു. കൂടെയുള്ളവരോട് എന്തിനാണ് ഡോര്‍ ഓണ്‍ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചെയ്തില്ലെന്നാണ് പറഞ്ഞതെന്നും നോക്കുമ്പോള്‍ തന്റെ ഡോറായിരുന്നു ഓണായതെന്നും ഡോര്‍ അടച്ചപ്പോള്‍ പെട്ടെന്ന് ലൈറ്റൊക്കെ ഓണായെന്നും ഗൗരി പറയുന്നു.

Advertisement