വിജയിയെ നായകനാക്കി സിനിമ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദ്യം, വിഘ്‌നേഷ് ശിവന്‍ നല്‍കിയ മറുപടി ഇങ്ങനെ

1677

തമിഴ് സിനിമയിലെ മികച്ച സംവിധായകന്മാരില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് വിഘ്‌നേഷ് ശിവന്‍. തന്റേതായ ഒരു ശൈലി വിഘ്‌നേഷ് തന്റെ ചിത്രങ്ങളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതെല്ലാം വിജയിച്ചിട്ടുമുണ്ട്.

Advertisements

സംവിധായകന്‍ മാത്രമല്ല, തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്ത്, വിജയ്, സൂര്യ ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ക്കായി വിഘ്‌നേഷ് ശിവന്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ വിജയിയെ നായകനാക്കി ചിത്രം ചെയ്യുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ വിഘ്‌നേഷ് പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

Also Read: അച്ഛന് ഉമ്മകള്‍ നല്‍കി യാത്രയാക്കി അമൃതയും അഭിരാമിയും, പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മക്കള്‍, ഓടക്കുഴല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഒടുവില്‍ മടക്കം

തനിക്ക് ഒരു അവസരം കിട്ടിയാല്‍ താന്‍ തീര്‍ച്ചയായും ചെയ്യും. വിജയിയുടെ ചിത്രങ്ങള്‍ക്ക് വേണ്ടി താന്‍ പാട്ട് എഴുതിയിട്ടുണ്ടെന്നും മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ വിജയിയെ കണ്ടിട്ടുണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു.

വിജയ് ഒരു നല്ല മനുഷ്യനാണ്. വളരെ സ്വീറ്റായ വ്യക്തിയാണെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. ലിയോ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: വിജയ്ക്ക് തന്നെക്കാൾ പ്രായം കുറവുള്ള പോലെ തോന്നുന്നു; ഐശ്വര്യ പറഞ്ഞ കാരണം കേട്ട് ഞെട്ടി അണിയറ പ്രവർത്തകർ

തൃഷയാണ് ചിത്രത്തില്‍ നായിക വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അര്‍ജുന്‍, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Advertisement