Home Entertainment Celebrities

രണ്ടാം വിവാഹം, ഉറ്റ സുഹൃത്തിന്റെ ഭര്‍ത്താവിനെ ഹന്‍സിക തട്ടിയെടുത്തതാണെന്ന് വാര്‍ത്തകള്‍, വിശദീകരണവുമായി ഹന്‍സികയും സൊഹൈലും

565

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാന്‍സിക മോട്വാണി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

Courtesy: Public Domain

മലയാളത്തില്‍ വില്ലന്‍ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു. രാജസ്ഥാനില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്.

Advertisements

Also Read: എന്റെ അച്ഛനെ വിളിച്ചവനാണ്, ഉണ്ണി മുകുന്ദന്‍ കുടുക്കിലായപ്പോള്‍ ശരിക്കും സന്തോഷമായി, നടന്റെ ഭാവി എന്താവുമെന്ന് കണ്ടറിയാം , തുറന്നടിച്ച് വ്‌ലോഗര്‍ സായി

ഡിസ്നി പ്ലസ് ഹോട്ട്ടസ്റ്റാറിലൂടെ ഹാന്‍സികയുടെ വിവാഹ മാമാങ്കം ആരാധകര്‍ക്കായി സ്ട്രീം ചെയ്തിരുന്നു. ഇതിലൂടെ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഹാന്‍സിക തുറന്ന് പറയുന്നുണ്ട്. ഹാന്‍സികാസ് ലവ്, ശാദി, ഡ്രാമ എന്നാണ് പരിപാടിയുടെ പേര്.

ഇപ്പോഴിതാ സൊഹൈലിന്റെ ആദ്യ വിവാഹം തകര്‍ന്നതിനെ കുറിച്ചും അതിന് കാരണം ഹന്‍സികയാണെന്നുമുള്ള വാര്‍ത്തകളിലും വ്യക്തമായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഹന്‍സികയും ഭര്‍ത്താവും. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സൊഹൈല്‍ പറഞ്ഞു.

Also Read: ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകളോളം അയാളെന്നെ നോക്കിയിരുന്നു, താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വടി കൊണ്ട് മുട്ടിനടിച്ച് വീഴ്ത്തി, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ് നടനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അഞ്ജലി നായര്‍

താനൊരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ പലരും ഇങ്ങനെയൊക്കെ പറയും. തനിക്കതില്‍ ഒന്നും പറയാനില്ലെന്നും സൊഹൈലിനെ നേരത്തെ അറിയാമെന്നത് കൊണ്ട് അദ്ദേഹത്തിന്റെ വിവാഹ ജീവിതം തകരാന്‍ താന്‍ കാരണമാകുന്നില്ലെന്നും ഹന്‍സിക പറയുന്നു.

Advertisement