ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകളോളം അയാളെന്നെ നോക്കിയിരുന്നു, താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വടി കൊണ്ട് മുട്ടിനടിച്ച് വീഴ്ത്തി, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ് നടനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അഞ്ജലി നായര്‍

1273

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്. പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Advertisements

അതേ സമയം ഈ കഴിഞ്ഞ നവംബര്‍ 21ന് ആയിരുന്നു അഞ്ജലി നായര്‍ വിവാഹിതയായത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്, ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Also Read: സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ തുണിയായിരുന്നു ഉപയോഗിച്ചത്, ഇന്നത്തെ അത്രയും സെറ്റപ്പില്ലായിരുന്നു, ഇന്നെല്ലാം റെഡിമെയ്ഡായി, ബഷീര്‍ ബഷി പറയുന്നു

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഫ്‌ളേവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അഞ്ജലി. തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു നടന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്ന് താരം പറയുന്നു.

എന്നാല്‍ അഞ്ജലി ഇത് നിഷേധിച്ചു. അഞ്ജലിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ വില്ലനാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തന്റെ ചേച്ചി ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയിരുന്നുവെന്നും അതുപോലെ തനിക്കും വന്നൂടെയെന്ന് അയാള്‍ ചോദിച്ചിരുന്നുവെന്നും അഞ്ജലി പറയുന്നു.

പക്ഷേ തനിക്ക് താത്പര്യമില്ലായിരുന്നു. ഭക്ഷണവും വെള്ളവും കഴിക്കാതെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് അയാള്‍ തന്നെയും നോക്കിയിരുന്നിട്ടുണ്ടെന്നും ഒരിക്കല്‍ പുള്ളിയുടെ അനിയത്തി തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും അയാള്‍ അവിടെയില്ലെന്ന് പറഞ്ഞായിരുന്നു ക്ഷണിച്ചതെന്നും അഞ്ജലി പറയുന്നു.

Also Read: ഇനി ബിനുച്ചേട്ടന് വിശ്രമിക്കാം, സ്റ്റാര്‍ മാജിക്കില്‍ ശ്രീവിദ്യ മുല്ലച്ചേരിക്കൊപ്പം രാഹുലും, വൈറലായി വീഡിയോ

എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ അവിടെയുണ്ടായിരുന്നു. താന്‍ അകത്ത് കയറിയപ്പോള്‍ അയാള്‍ ഡോര്‍ ലോക്ക് ചെയ്ത് തന്റെ മുട്ട്കാലിനിട്ട് വടികൊണ്ട് അടിച്ചുവെന്നും അന്ന് താന്‍ ജീവിതം തീര്‍ന്നെന്നുവരെ വിചാരിച്ചുപൊയിരുന്നുവെന്നും താരം പറയുന്നു.ഇടക്ക് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ അമ്മയെ വിളിച്ചാണ് രക്ഷപ്പെട്ടതെന്നും അഞ്ജലി പറയുന്നു.

Advertisement