സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ തുണിയായിരുന്നു ഉപയോഗിച്ചത്, ഇന്നത്തെ അത്രയും സെറ്റപ്പില്ലായിരുന്നു, ഇന്നെല്ലാം റെഡിമെയ്ഡായി, ബഷീര്‍ ബഷി പറയുന്നു

1850

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: കാവേരിയുടെ അമ്മ ക്യാമറക്ക് പുറകിൽ നില്ക്കും, അവരുടെ മകൾ ആദ്യമായാണ് അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ പോകുന്നത് എന്നായിരുന്നു; തുറന്ന് പറച്ചിലുമായി ലാൽ ജോസ്

ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്. മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ഇപ്പോഴിതാ ബഷീര്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രസവം അടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പില്‍ എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും. ആശുപത്രിയില്‍ മഷൂറയ്ക്ക് വേണ്ടി മാസങ്ങള്‍ക്ക് മുമ്പേ റൂമൊക്കെ ബുക്ക് ചെയ്തിട്ടുണ്ടെന്നും അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള മുറിയാണെന്നും ബഷീര്‍ പറയുന്നു.

Also Read: എന്തിനാണ് ചെയ്തതെന്ന് ചോദിച്ചു, പലരും തെറി വിളിച്ചു, വഴുതന എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് രചന നാരായണന്‍കുട്ടി പറയുന്നു

സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇത്ര സെറ്റപ്പായിട്ടുള്ള സാധനങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും അന്ന് തുണിയൊക്കെ കൊണ്ടാണ് അഡ്ജസ്റ്റ് ചെയ്തതെന്നും ഇന്ന് എല്ലാം റെഡിമെഡ് ആയെന്നും ബഷീര്‍ ബഷി പറയുന്നു.

Advertisement