Home Entertainment Celebrities

കാവേരിയുടെ അമ്മ ക്യാമറക്ക് പുറകിൽ നില്ക്കും, അവരുടെ മകൾ ആദ്യമായാണ് അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ പോകുന്നത് എന്നായിരുന്നു; തുറന്ന് പറച്ചിലുമായി ലാൽ ജോസ്

1027

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. അസിസ്റ്റൻഡ് സംവിധായകനായി കരിയർ ആരംഭിച്ച ലാൽ പിന്നീട് അസോസിയേറ്റും, സ്വതന്ത്ര സംവിധായകനും ആകുകയായിരുന്നു. നടൻ ദിലീപും, ലാൽ ജോസുമൊക്കെ ഒരേ സമയത്താണ് സിനിമയിൽ കരിയർ തുടങ്ങുന്നത്. ഇപ്പോഴിതാ സഫാരി ചാനലിന് നല്കിയ അഭിമുഖത്തിൽ ദിലീപും കാവേരിയും കൂടെ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ; ദിലീപിന്റെ സിനിമയിൽ കാവേരി നായികയായിട്ട് എത്തിയിരുന്നു. അന്ന് ആ സിനിമയുടെ പിന്നണിയിലേക്ക് എത്തിയ കാവേരിയുടെ അമ്മക്ക് ചില കാര്യങ്ങളിൽ ഭയങ്കര ആവലാതിയായിരുന്നു. ആ സമയത്ത് ഉദ്യാനപാലകൻ എന്ന സിനിമയിലാണ് ആദ്യമായി കാവേരി അഭിനയിക്കുന്നത്. ആ സിനിമയിൽ ഇന്റിമേറ്റ് സീനൊന്നും ഇല്ല. പക്ഷേ ഈ ചിത്രത്തിന്റെ ഫ്‌ലാഷ് ബാക്കിൽ കാവേരിയും ദിലീപും പ്രണയിക്കുന്നുണ്ട് താനും.

Advertisements

Also Read
ഇനി ബിനുച്ചേട്ടന് വിശ്രമിക്കാം, സ്റ്റാര്‍ മാജിക്കില്‍ ശ്രീവിദ്യ മുല്ലച്ചേരിക്കൊപ്പം രാഹുലും, വൈറലായി വീഡിയോ

പ്രണയരംഗങ്ങളിലാകട്ടെ കുറച്ച് ഇന്റിമേറ്റ് സീനുകളും ഉണ്ട്. ഇത് കേട്ടതൊടെ കാവേരിയുടെ അമ്മക്ക് ടെൻഷൻ കൂടി. അവരുടെ മകൾ ആദ്യമായാണ് അത്തരമൊരു രംഗത്തിൽ അഭിനയിക്കാൻ പോകുന്നത്. ഞാനും, ദിലീപും കൂട്ടുക്കാരായത് കൊണ്ട് ദിലീപിന് മനപ്പൂർവ്വം കാവേരിയെ കെട്ടിപ്പിടിക്കാനുള്ള അവസരം ഞാനുണ്ടാക്കുമോ എന്ന് അവർക്ക് പേടിയാണ്. അതിനാൽ അവർ ക്യാമറയുടെ പുറകിൽ നില്ക്കാൻ തുടങ്ങി.

അവസാനം ഗതിമുട്ടി ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഇതൊരു മലയാളം പടമാണ്, തമിഴോ, തെലുങ്കോ അല്ലെന്ന് ഞാൻ പറഞ്ഞു. അത് കേട്ടതോടെ സെറ്റിൽ കൂട്ടച്ചിരി ഉണർന്നു. പക്ഷെ കാവേരിക്ക് അത് നാണേേക്കടായി. അവരുടെ അമ്മയെ കാണുമ്പോൾ ഞാനും ദിലീപും കളിയാക്കാൻ തുടങ്ങി. അതേപോലെ ദിലീപ് ആദ്യമായി കാറ് വാങ്ങിയപ്പോൾ എനിക്കായിരുന്നു ടെൻഷൻ.
‘ദിലീപ് ആദ്യമായി ഒരു കാർ ഒക്കെ വാങ്ങിയിട്ട് എന്നെ കാണിക്കാൻ വേണ്ടി വന്നത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ഒരു വെള്ള മാരുതി. ഞാൻ സ്വന്തമായി ഒരു കാർ വാങ്ങിയപ്പോൾ എനിക്ക് ഇത്രയും സന്തോഷം ഉണ്ടായില്ല. അതുപോലെ ഇത്രേം പേടിയും ഉണ്ടായിരുന്നില്ല.

Also Read
എന്തിനാണ് ചെയ്തതെന്ന് ചോദിച്ചു, പലരും തെറി വിളിച്ചു, വഴുതന എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് രചന നാരായണന്‍കുട്ടി പറയുന്നു

പേടിക്ക്കാരണം കാറ് വാങ്ങിയതിന് ശേഷം സിനിമ കിട്ടിയില്ലെങ്കിൽ ഇതിന്റെ ലോ്ൺ അടച്ചുവീട്ടേണ്ട കാര്യം ഓർത്തായിരുന്നു. പക്ഷെ ദിലീപിന് ഒരു പേടിയും ഉണ്ടായിരുന്നില്ല. ലോണൊക്കെ അടഞ്ഞ് പോവുമെന്നുള്ള നിലപാടിലായിരുന്നു. സല്ലാപത്തിലെ ജൂനിയർ യേശുദാസ് എന്ന വേഷം ദിലീപിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു എന്നാണ് ലാൽ ജോസ് പറഞ്ഞത്.

Advertisement