അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവനത് ചെയ്യുന്നത്, അതിന് മുന്നോ ശേഷമോ അത്തരമൊന്ന് അവന്റെ കയ്യിൽ നിന്നും വന്നിട്ടില്ല; ധ്യാനിനെ കുറിച്ച് വിനീതിന് പറയാനുള്ളത് ഇങ്ങനെ

127

മലയാള സിനിമയിൽ നായകനായി തുടക്കം കുറിച്ച് പിന്നീട് നടനായും, സംവിധായകനായും മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സും തങ്കവും. ചിത്രത്തിലെ അസാമാന്യ പ്രകടനം കൊണ്ട് താരം പ്രേക്ഷകരുടെ കയ്യടി നേടി. പക്ഷെ ചിത്രം താങ്ക്‌സ് കാർഡ് ഇല്ലാതെയാണ് പുറത്തിറങ്ങിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ഫില്മി ബീറ്റിന് നല്കിയ അഭിമുഖത്തിൽ അനിയൻ ധ്യാനിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം.

ചെന്നൈയിൽ പഠിക്കാൻ പോകുമ്പോഴാണ് ആദ്യമായി വീട്ടിൽ നിന്ന് മാറി നില്ക്കുന്നത്. എനിക്ക് അറിയാത്ത ചുറ്റുപ്പാടാണ്. നീയൊരു യുദ്ധത്തിനാണ് പോകുന്നത്. യുദ്ധം തുടങ്ങുന്നതിനേക്കാൾ മുന്നേ തോറ്റ് ഓടി പിന്മാറരുതെന്നായിരുന്നു അച്ഛന്റെ ഉപദേശം. കണ്ട് നില്ക്കുന്നവർക്ക് പലതും പറയാം എന്ന് ഞാൻ അന്ന് മറുപടി കൊടുത്തിരുന്നു. ആ സമയത്ത് ധ്യാൻ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്.

Advertisements

Also Read

Also Read
കാവേരിയുടെ അമ്മ ക്യാമറക്ക് പുറകിൽ നില്ക്കും, അവരുടെ മകൾ ആദ്യമായാണ് അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ പോകുന്നത് എന്നായിരുന്നു; തുറന്ന് പറച്ചിലുമായി ലാൽ ജോസ്

അതേസമയം, മുകുന്ദനുണ്ണിയുടെ നിർമ്മാതാവ് അജിത്ത് ജോയ് സിനിമ ഇറങ്ങുന്നതിന് മുമ്പ് എന്നെ കാണാൻ വന്നിരുന്നു. അഭി ആർക്കും നന്ദി വേണ്ട എന്നാണ് പറയുന്നതെന്ന് പറഞ്ഞു. അവന് ആർക്കും നന്ദിയില്ലാത്തത് കൊണ്ടല്ല ഈ സിനിമയുടെ ടോൺ അങ്ങനെയാണെന്ന് ഞാൻ പറഞ്ഞു. സിനിമ കണ്ടു നോക്കാൻ പറഞ്ഞു. സിനിമ കണ്ട ശേഷം അദ്ദേഹം വിളിച്ചിട്ട് പറഞ്ഞത് ഈ സിനിമയിൽ ആർക്കും നന്ദി പറയേണ്ട എന്നാണ്. നിർമ്മാതാവ് അവനെ മനസിലാക്കിയത് കൊണ്ടാണ് അങ്ങനൊരു കാർഡ് വെക്കാൻ പറ്റിയതെന്നാണ് വിനീത് പറയുന്നത്.

Advertisement