ബാല്യകാല സുഹൃത്തിനെ ജീവിത പങ്കാളിയാക്കി കസ്തൂരിമാനിലെ ശ്രീക്കുട്ടി; ഹരിത ജി നായരുടെ സ്വന്തം വിനായക് ആരാണെന്ന് അറിയാമോ?

236

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് താരങ്ങൾ വീട്ടിലെ അംഗങ്ങൾ പോലെയാണ്. എന്നും വീട്ടിലേക്ക് വിരുന്നെത്തുന്ന കഥാപാത്രങ്ങളെ അടുത്തവീട്ടിലെ ആളുകളെ പോലെ കണ്ട് സ്‌നേഹിക്കുന്നവരാണ് പ്രേക്ഷകർ. ഇപ്പോഴിതാ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രമായി എത്തി ആരാധകരുടെ മനംകവർന്ന ഹരിത ജി നായരുടെ ജീവിതത്തിലെ പുതിയ വിശേഷം ആഘോഷിക്കുകയാണ് പ്രേക്ഷകർ.

സീരിയൽ താരം ഹരിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. സോഷ്യൽമീഡിയയിൽ ഹരിതയുടെ വിവാഹ നിശ്ചയ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. സിനിമ മേഖലയിൽ എഡിറ്ററായി ജോലി ചെയ്യുന്ന വിനായക് ആണ് ഹരിതയുടെ വരൻ. ജീത്തു ജോസഫ് ചിത്രങ്ങളായ 12ത്ത് മാൻ, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു വിനായക്.

Advertisements

വിവാഹനിഷ്ച ചിത്രങ്ങള് പുറത്തുവന്നതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഹരിതയുടെ കസ്തൂരിമാൻ സീരിയലിന് പിന്നാലെ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്ത തിങ്കൾ കലമാൻ എന്ന സീരിയലിലെ കീർത്തി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കീർത്തി-രാഹുൽ ജോഡികളെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ALSO READ- ‘ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും’; രണ്ടാമത്തെ കുഞ്ഞിനൊപ്പമുള്ള സന്തുഷ്ട കുടുംബചിത്രം പങ്കുവെച്ച് ശാലു കുര്യൻ; സ്‌നേഹം വിതറി ആരാധകർ

അഭിനയലോകത്തേക്ക് കാലെടുത്തുവെയ്ക്കും മുമ്പ് തന്നെ പഠനം പൂർത്തിയാക്കി ജോലിയും നേടിയിരുന്നു ഹരിത. നഴ്‌സായിരുന്നു താരം. തന്നെ അഭിനയത്തിലേക്ക് വിടാൻ വീട്ടുകാർക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ലെന്നും അച്ഛന് ഞാൻ പഠിച്ച് നല്ലൊരു ജോലി വാങ്ങണം എന്നായിരുന്നു ആഗ്രഹമെന്നും ഹരിത പറയുന്നു.

അതുകൊണ്ട് തന്നെ പഠിത്തത്തിന് ശേഷം എന്തു വേണമെങ്കിലും ചെയ്യാനായിരുന്നു അച്ഛൻ അനുവാദം നൽകിയിരുന്നത്. ഇതോടെയാണ് താൻ പഠനശേഷം അഭിനയത്തിലേക്ക് എത്തിയതെന്ന് ഹരിത മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. സീരിയലുകളിൽ ശ്രദ്ധേയായ ഹരിത കാർബൺ എന്ന സിനിമയിലും ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഹരിതയുടെ ബാല്യകാല സുഹൃത്ത് കൂടിയാണ് വിനായക്. സ്‌കൂൾ കാലം മുതൽ വിനായകും ഹരിതയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് ഹരിതയുടേയും വിനായകിന്റേയും എന്നുതന്നെ പറയാം.

ഞങ്ങൾ ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ്. ഇനി മുന്നോട്ടുള്ള വർഷങ്ങളിൽ ഭാര്യഭർതൃ ബന്ധമാകുന്നുവെന്ന വ്യത്യാസമാണുള്ളത്. ജീവിതത്തിലെ പുതിയ കാൽവെപ്പായിട്ടാണ് കണക്കാക്കുന്നത്. പുതിയൊരു കുടുംബത്തിലേക്ക് അംഗമാകുന്നുവെന്ന ചിന്തയൊന്നും അലട്ടുന്നില്ലെന്നും ഹരിത പറയുന്നു.

ALSO READ-‘റോബിനോട് ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചാൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് പറഞ്ഞ ചേച്ചിയുടെ മനസ് ദുഷിച്ചത്, മാറേണ്ടത് നിങ്ങളുടെ ചിന്താഗതിയാണ്’; ധന്യയോട് പൊട്ടിത്തെറിച്ച് ദിൽഷ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സംവിധായകൻ ശ്രീജിത്ത് വിജയിയാണ് പുറത്തുവിട്ടത്. ശ്രീജിത്തിന്റെ ഭാര്യയും നടിയുമായ റെബേക്ക സന്തോഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഹരിത. അവളുടെ വലിയ ദിവസം എന്ന് കുറിച്ച് കൊണ്ടാണ് ശ്രീജിത്ത് വിവാഹനിശ്ചയത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽപങ്കുവെച്ചത്.

Advertisement