ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ അവസാനത്തെ നോമിനേഷനും പൂർത്തിയായതിന് പിന്നാലെ വീട്ടിലെ തർക്കങ്ങളും പൊട്ടിത്തെറികളും രൂക്ഷമായി. സേഫ് ഗെയിം കളിച്ചിരുന്ന പലരും തങ്ങളുടെ മുഖം വെളിച്ചത്താകുമെന്ന് ഭയന്ന് എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാനും ഇടപെടാനും ആരംഭിച്ചിരിക്കുകയാണ്. സൂരജിനെ എല്ലാവരും സേഫാക്കിയതോടെ ടോപ്പ് ഫൈവിലേക്ക് ദിൽഷയ്ക്ക് പിന്നാലെ സൂരജ് എന്റർ ചെയ്തിരിക്കുകയാണ്.
റിയാസ് മാത്രമാണ് സൂരജിനെ നോമിനേറ്റ് ചെയ്ത് ശേഫ് ഗെയിമിനെ കുറിച്ച് തുറന്നടിച്ചത്. എന്നാൽ റിയാസിന്റെ ഒറ്റവോട്ട് കൊണ്ട് കാര്യമുണ്ടായില്ല. രണ്ട് വോട്ടെങ്കിലും ലഭിച്ചെങ്കിൽ മാത്രമെ നോമിനേഷനിൽ പേര് വരികയുള്ളൂ. എല്ലാവരും സൂരജിനെ പിന്തുണയ്ക്കുന്നതിനാൽ അദ്ദേഹത്തെ ബിഗ്‌ബോസ് നേരിട്ട് ടോപ് ഫൈവിലേക്ക് സെലക്ട് ചെയ്തിരിക്കുകയാണ്.
റോൺസൺ ധന്യയുടെ പേര് പറയാതെ സൂരജിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ഫൈനലിലെത്തിയ ദിൽഷയൊഴികെ എല്ലാവരും നോമിനേഷനെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നു. ന്നാൽ റോൺസന്റെ പ്രവർത്തി സൂരജിന് ഗുണമാവുകയായിരുന്നു.
സൂരജ് ഫൈനലിലേക്ക് എത്തിയെങ്കിലും ബിഗ്‌ബോസ് ആരാധകരിൽ പലരും ആ തീരുമാനത്തിൽ തൃപ്തരല്ല. അഖിൽ പോയശേഷം മാത്രമാണ് സൂരജ് തന്റെ അഭിപ്രായം തുറന്ന് പറയുകയും ഗെയിം മനസിലാക്കി കളിക്കുകയും ചെയ്യുന്നതെന്നാണ് പലരുടേയും നിരീക്ഷണം. സൂരജ് ഇത്രയും നാൾ ഒഴുക്കിനൊപ്പം പോവുകയായിരുന്നുവെന്നും ഇവർ പറയുന്നു.
അതേസമയം, ഇനിയാര് പുറത്താകുമെന്നതും ആരാധകരെ കുഴക്കുന്നുണ്ട്. ഈ വരുന്ന ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നത് കണ്ടുതന്നെ അറിയണം. നോമിനേഷൻ പൂർത്തിയായതോടെ മത്സരാർത്ഥികൾ ഡിബേറ്റ് ആരംഭിച്ചിരിക്കുകയാണ്. ലക്ഷ്മിപ്രിയയെയും ധന്യയെയുമാണ് ഇപ്പോൾ മറ്റുള്ളവർ ടാർജറ്റ് ചെയ്യുന്നത്. ദിൽഷ ധന്യയെ വാക്കുകൾ കൊണ്ട് വറുത്തുകോരിയതും ആരാധകർക്ക് വലിയ ആവേശം നൽകിയിരിക്കുകയാണ.്
ധന്യയുടെ മനസ് ദുഷിച്ചതാണെന്ന് വരെ ദിൽഷ ഒരുഘട്ടത്തിൽ ധന്യയെ ഊന്നി പറഞ്ഞു. താനും റോബിനും തമ്മിലുള്ള സൗഹൃദം ദുഷിച്ച മനസോടെ ധന്യ നോക്കിയെന്നാണ് ദിൽഷയുടെ ആരോപണം. കുറ്റങ്ങൾ മുഖത്ത് നോക്കി പറയാതെ മാറി നിന്ന് ചർച്ച ചെയ്യുന്ന ധന്യയുടെ രീതി തുറന്നുകാട്ടിയായിരുന്നു ദിൽഷയുടെ ആക്രമണം.
‘ഞാനും റോബിനും ഒറ്റയ്ക്കിരുന്ന് സംസാരിച്ചാൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കുമെന്നും അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമെന്നും ചേച്ചി എന്നോട് പറഞ്ഞില്ലേ?. ആണും പെണ്ണും ഒരിടത്ത് ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചാൽ തന്നെ തെറ്റിദ്ധരിക്കപ്പെടുമെന്ന് ചിന്തിക്കണമെങ്കിൽ ചേച്ചിയുടെ മനസ് എത്ര ദുഷിച്ചതാണെന്ന് മനസിലാക്കൂ. മാറേണ്ടത് നിങ്ങളുടെ ചിന്താഗതിയാണ്.’- ദിൽഷ പൊട്ടിത്തെറിച്ചതിങ്ങനെ.
‘ചേച്ചിയോട് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട് മാറിയിരുന്ന് കുറ്റം പറയരുതെന്ന്. തെറ്റ് കണ്ടാൽ മുഖത്ത് നോക്കി പറയണം. പക്ഷെ ചേച്ചി എപ്പോഴും പുറകിൽ നിന്ന് സംസാരിക്കുകയാണ് ചെയ്യാറുള്ളത്’- ദിൽഷ പറഞ്ഞു.
അതേസമയം, ധന്യയോട് ദിൽഷ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ റിയാസ്, ബ്ലെസ്ലി എന്നിവരെല്ലാം സഹായിക്കുന്നുണ്ടായിരുന്നു. അതേസമയം, താൻ സേഫ് ഗെയിം കളിക്കുകയല്ലെന്ന് സ്ഥാപിക്കുകയായിരുന്നു ധന്യ ചെയ്തത്. റിയാസും ധന്യയുടെ സേഫ് ഗെയിമിനെ കുറിച്ച് നോമിനേഷനിടയിൽ സംസാരിക്കുന്നുണ്ടായിരുന്നു.
അതേസമയം, പന്ത്രണ്ടാം ആഴ്ചയിൽ നോമിനേഷനിൽ വന്ന ശേഷമാണ് ധന്യ അഭിപ്രായങ്ങളും മറ്റുള്ളവരോടുള്ള ചേർച്ചയില്ലായ്മയും പരസ്യമായി തുറന്നടിച്ച് പറയാൻ തുടങ്ങിയത്. അതിന് മുമ്പ് ആരുടേയും വെറുപ്പ് സമ്പാദിക്കാതിരിക്കാനും നോമിനേഷനിൽ വരാതിരിക്കാനുമായിരുന്നു ശ്രമങ്ങൾ.
അതേസമയം, മറ്റുള്ളവിരൽ നിന്നും വ്യത്യസ്തമായി അഭിപ്രായ വ്യത്യാസങ്ങൾ തുറന്നടിക്കാൻ മടിക്കാത്ത മത്സസരാർത്ഥി ലക്ഷ്മിപ്രിയയാണ്. ആളുകൾക്ക് ലക്ഷ്മിപ്രിയയെ ഇഷ്ടമാണെങ്കിലും അവരുടെ അതിരുവിട്ട സംസാരവും ശൈലിയും ആരാധകരെ പോലും ചൊടിപ്പിക്കുന്നുണ്ട്.
നിലവിൽ ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ എന്നിവരാണ് വോട്ടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. കൂടുതൽ ആരാധകരുണ്ടായിരുന്ന റോബിൻ പുറത്താകാൻ റിയാസ് കാരണമായതിനാൽ ഒരു വിഭാഗം പ്രേക്ഷകർ റിയാസിനെതിരെ തിരിഞ്ഞിട്ടുണ്ട്.