‘എട്ട് വർഷത്തെ പരിചയം’; സാധാരണ വിവാഹമല്ലെന്ന് ധീരജ് പറഞ്ഞതിന് കാരണമുണ്ട്; ടൊവിനോയും നിവിൻ പോളിയും കസിനൻസായ ധീരജിന്റെ വിവാഹ വിശേഷങ്ങൾ

239

മലയാള സിനിമയിലെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം ധീരജ് വിവാഹിതനായത് കഴിഞ്ഞദിവസമാണ്. ഇതൊരു സാധാരണ വിവാഹമല്ലെന്നായിരുന്നു സോഷ്യൽമീഡിയ ധീരജിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. കാരണം അമ്മ വഴി ടൊവിനോ തോമസും അച്ഛൻ വഴി നിവിൻ പോളിയും ധീരജിന്റെ ബന്ധുക്കളാണ്.

ഇതൊരു സാധാരണ വിവാഹമല്ലെന്നാണ് ധീരജ് സോഷ്യൽമീഡിയയിൽ കുറിച്ചത്. അതേസമയം, മലയാളത്തിലെ വൈബ്രന്റെയ യുവതാരങ്ങൾ കസിൻസ് ആയിട്ടുള്ള ധീരജ് അങ്ങനെ സാധാരണക്കാരൻ ആകുന്നതെങ്ങനെ എന്നാണ് സോഷ്യൽമീഡിയതിരിച്ചുചോദ്യം എറിഞ്ഞത്.

Advertisements

തൃശൂർ സ്വദേശിയായ ആൻ മരിയയെ ആണ് ധീരജ് ജീവിതപങ്കാളിയാക്കിയത്. ധീരജിന്റെ വിവാഹത്തിന് ടൊവിനോ തോമസ് കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. നിവിൻ പോളിയുടെ ഭാര്യ റിന്ന വിവാഹ റിസപ്ഷനിലും പങ്കെടുത്തിരുന്നു. നടിമാരായ ആദ്യ പ്രസാദ്, അപർണ ബാലമുരളി തുടങ്ങിയവരൊക്കെ ചടങ്ങിൽ സംബന്ധിക്കാനായി എത്തിയിരുന്നു.

ധീരജിന്റെയും ആൻ മരിയയുടെയും വിവാഹത്തിന്റെ വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്.

ALSO READ- ‘സ്ട്രോങ്ങ് പ്ലെയർ, ആരേയും ചതിക്കാതെ തികഞ്ഞ സത്യസന്ധതയോടെ കളിക്കുന്ന ആൾ’; സൂരജിന് വിജയം ആശംസിച്ച് എലീന പടിക്കൽ

വിവാഹത്തിന് പിന്നാലെ ധീരജിന് ആശംസകളറിയിച്ച് ടൊവിനോ ഇൻസ്റ്റാഗ്രാമിൽ വീഡിയോയും പങ്കുവെച്ചിരുന്നു. ടൊവിനോയുടെ അച്ഛനും അമ്മയും ഭാര്യയും മക്കളും എല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, റിസപ്ഷൻ ചടങ്ങിന് മാത്രമാണ് ടൊവിനോ എത്തിയത്. കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ആഘോഷമാക്കിയ കല്യാണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു ധീരജിന്റെ വിവാഹം. വിവാഹത്തിന് പിന്നാലെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ ദിനത്തെ പറ്റി ധീരജ് സോഷ്യൽ മീഡിയയിൽ കുറിച്ച കാര്യങ്ങളാണ് സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടുന്നത്.

ALSO READ- ഞാൻ അവരെ ഒന്നും എന്റെ മനസ്സിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല, ദാമ്പത്യ ജീവീതത്തിലെ താളപ്പിഴകളെ കുറിച്ച് മുകേഷ് പറഞ്ഞത് കേട്ടോ

എട്ടു വർഷങ്ങൾക്ക് മുമ്പാണ് താൻ ആൻമരിയയെ ആദ്യമായി കണ്ടതെന്ന് ധീരജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വിവാഹ ചിത്രത്തോടൊപ്പമാണ് ധീരജ് ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് കുറച്ച് സ്‌പെഷ്യലായ ഒന്നായി മാറി. ഞങ്ങളുടെ ജീവിതം കടന്നുപോയത് ഒരുപാട് ഉയർച്ച താഴ്ചകളിലൂടെയാണ്. അത് ജീവിതാവസാനംവരെ തുടരാനാണ് ഞങ്ങൾ ഒന്നിച്ച് തീരുമാനിച്ചത്. ഇതൊരു സാധാരണ കല്ല്യാണമല്ല. കുടുംബവും സുഹൃത്തുക്കളും എല്ലാമാണ് ഇത് സാധ്യമാക്കിയതെന്നാണ് ധീരജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് ധീരജ് മലയാള സിനിമയിൽ ശ്രദ്ധേയനാണ്. കൽക്കി, കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, മൈക്കൽ കോഫി കഫേ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളാണ് ധീരജിന്റെ പ്രശസ്തനാക്കിയത്.

ധീരജിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് നിവിൻ പോളി. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനോ തോമസ്. ബംഗളൂരുവിൽ ഇന്ട്രമെന്റേഷൻ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് സിനിമ മോഹം കേറി ധീരജ് ആ ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയത്. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളി ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് തനിക്ക് അഭിനയ മോഹം തുടങ്ങിയത് എന്നാണ് ധീരജ് മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.

Advertisement