ഞാൻ അവരെ ഒന്നും എന്റെ മനസ്സിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല, ദാമ്പത്യ ജീവീതത്തിലെ താളപ്പിഴകളെ കുറിച്ച് മുകേഷ് പറഞ്ഞത് കേട്ടോ

4507

വർഷങ്ങളായി മലയാള സിനിമയിൽ നിരഞ്ഞു നിൽക്കുന്ന താരമാണ് മുകേഷ്. നിരവധി സിനിമകളിൽ നായകനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള മുകേഷ് ഇപ്പോൾ മികച്ച ഒരു രാഷ്ട്രീയ നേതാവും എംഎൽയും കൂടിയാണ്.

അതേ സമയം ഒരു കാലത്ത് മലയാള സിനിമയിലെ താര ദമ്പതികളായ ജോഡികളായിരുന്നു മുകേഷും നടി സരിതയും. എന്നാൽ ഇവരുടെ വേർപിരിയൽ വളരെ ഞെട്ടലോടെ ആയിരുന്നു ആരാധകർ കേട്ടത്. സരിതയുമായി പിരിഞ്ഞതിന് ശേഷം മുകേഷ് രണ്ടാമതായി പ്രശസ്ത നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ആദ്യ വിവാഹവും മുകേഷിന്റെ രണ്ടാം വിവാഹവും തകർച്ചയിലാണ് അവസാനിച്ചത്.

Advertisements

ഇപ്പോഴിതാ കൈരളി ടിവിയിലെ ജെബി ജങ്ഷനിൽ പങ്കെടുത്തപ്പോൾ മുകേഷ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മറ്റെല്ലാ മേഖലയിലും വിജയിച്ചെങ്കിലും സ്വന്തം കുടുംബ ജീവിതത്തിലെ കണക്കു കൂട്ടലുകൾ പിഴച്ചുപോയോ എന്നായിരുന്നു മുകേഷിനോട് ജോൺ ബ്രിട്ടാസിന്റെ ചോദ്യം.

Also Read: കല്യാണത്തിന് ജാഡ കാണിക്കാൻ പോയതാണ് പക്ഷേ കിട്ടിയത് പതിനാറിന്റെ പണി ആയിരുന്നു, വെളിപ്പെടുത്തലുമായി അരുൺ ഗോപൻ

അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ട എന്നു പറഞ്ഞാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളതെന്നായിരുന്നു മുകേഷിന്റെ മറുപടി. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്.

വിവാഹജീവിതം എന്നത് പാർട്ണർഷിപ്പല്ലേ, ചിലപ്പോൾ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകൾ ഉള്ളതാണ്. രണ്ട് പേർ ഒന്നിച്ചു നിൽക്കുന്നതിനേക്കാൾ വേർപിരിഞ്ഞ് നിൽക്കുന്നതാണ് നല്ലതെങ്കിൽ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന കാര്യത്തിൽ അതായിരിക്കാം കൂടുതൽ മനസ്സമാധാനവും സന്തോഷവും നൽകുക.

രണ്ട് വ്യക്തികളും തമ്മിൽ ചേരായ്മ ഉണ്ടായിരുന്നു. പിന്നെ അതിൽ കടിച്ചുതൂങ്ങേണ്ട കാര്യമില്ല. ഞാൻ നന്നായി ശ്രമിച്ചു എന്നും മുകേഷ് പറയുന്നു. എന്നാൽ വിവാഹ ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അവതാരകനോട് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ചില അഡ്ജസ്റ്റ്മെന്റുകൾ നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിക്കും. ചിലപ്പോൾ എന്തിന് എന്ന തോന്നൽ പോലും വരും. കുട്ടികൾ വലുതായി അവർ ഞങ്ങൾ രണ്ട് പേരുടെ കൂടെയും വളരെ കംഫർട്ടബിളാണ്. നിയമപരമായി ബന്ധം വേർപെടുത്തിയോ എന്ന ചോദ്യത്തിന് പിരിഞ്ഞു എന്നതാണ് വലിയ കാര്യമെന്നും സർട്ടിഫിക്കറ്റിന് അതിൽ പ്രസക്തിയില്ലെന്നും മുകേഷ് മറുപടി നൽകുന്നു.

മറ്റൊരു വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് ഒരുപാട് ആലോചനകൾ വരുന്നുണ്ട്, എന്നാൽ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്നായിരുന്നു തമാശരൂപേണ മുകേഷിന് പറയാനുണ്ടായിരുന്നത്. പക്ഷെ, പിന്നീട് മറ്റൊന്നുകൂടി പറഞ്ഞു. അവരെ അത്രമാത്രം ഞാൻ മനസ്സിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാൻ മനസ്സിൽ പ്രതിഷ്ഠിക്കാൻ സമയമായിട്ടില്ല. ചിലപ്പോൾ വരുമായിരിക്കാം.

Also Read: നാഗ ചൈതന്യ സാമന്ത ബന്ധം പിരിയാൻ കാരണം കുറുപ്പ് നായികയോ, നാഗ ചൈതന്യയും ശോഭിതയും പൊരിഞ്ഞ പ്രണയത്തിൽ, പാലുകാച്ചലിനും ഹോട്ടലിലും ഒക്കെ അടിച്ച് പൊളിച്ച് താരങ്ങൾ

മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയിൽ അത്ര സജീവം അല്ലായിരുന്നു. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.

തുടർന്ന് ഇവർ ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.

Advertisement