കല്യാണത്തിന് ജാഡ കാണിക്കാൻ പോയതാണ് പക്ഷേ കിട്ടിയത് പതിനാറിന്റെ പണി ആയിരുന്നു, വെളിപ്പെടുത്തലുമായി അരുൺ ഗോപൻ

1014

ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ. ഈ ഷോയിലെ മൽസരാർത്ഥിയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് അരുൺ ഗോപൻ. ഐഡിയ സ്റ്റാർ സിങ്ങറിന് പിന്നാലെ പിന്നണി ഗാനരംഗത്തും സജീവമായ അരുൺ ഗോപൻ പെട്ടെന്ന് പ്രശസ്തൻ ആവുകയായിരുന്നു.

നിരവധി സൂപ്പർ ഗാനങ്ങളുടെ കവർ വേർഷൻ ഒരുക്കിയും അരുൺ ഗോപൻ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അരുൺ ഗോപന്റെ ഭാര്യ നിമ്മി അരുൺ ഗോപനും മലയാളികൾക്ക് സുപരിചിതയാണ്. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും യൂട്യൂബ് വ്‌ളോഗറായും സജീവസാന്നിദ്ധ്യമാണ് നിമ്മിയും.

Advertisements

കോഴിക്കോട് സ്വദേശിയാണ് ഡോക്ടർ അരുൺ. സംഗീത രംഗത്തും അരുൺ വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുൺ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്. പിന്നണി ഗാനാലാപന രംഗത്ത് സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്.

Also Read: മ ര ണ ശേഷം ആ റൂമിൽ എന്റെയടുത്ത് മോനിഷ വന്നു, ഈ കാര്യം ഞാൻ പറഞ്ഞത് കേട്ട് മോഹൻലാൽ ഞെട്ടിത്തരിച്ച്‌ പോയി: മണിയൻപിള്ള രാജു

ഇരുവരുടെയം വിവാഹവും കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോൾ ഒരുമിച്ച് കവർ സോംഗ് ചെയ്തും മറ്റുമൊക്കെ ജീവിതം ആസ്വദിക്കുകയാണ്. എന്നാൽ തങ്ങളുടെ വിവാഹത്തിന് എട്ടിന്റെ പണി കിട്ടിയ ഓർമ്മകളാണ് താരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹ ദിവസം വധുവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ അരുണിന്റെ കാർ പഞ്ചർ ആവുക ആയിരുന്നു.

വലിയ പ്രതീക്ഷകളൊക്കെ വെച്ച് വന്ന തനിക്ക് പതിനാറിന്റെ പണിയാണ് കിട്ടിയതെന്ന് താരം പറയുന്നു. നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥികളായി എത്തിയതായിരുന്നു അരുണും നിമ്മിയും. വിവാഹത്തിന് ലഭിച്ച പണിയെ കുറിച്ചാണ് സ്വാസിക ചോദിച്ചത്.

വിവാഹത്തിന് ആ കാറിൽ പോയി ഇറങ്ങുന്നത് വലിയൊരു ആഗ്രഹമായിരുന്നു. അതാണ് പൊട്ടി പൊളിഞ്ഞ് പോയതെന്ന് അരുൺ പറയുന്നു. ജാഡ കാണിച്ച് അവളുടെ നാട്ടിൽ പോയി ഇറങ്ങണം, അങ്ങനൊരു ഇമോജ് ഒക്കെ വെക്കണമെന്ന് കരുതി. പക്ഷേ ദൈവം എട്ടിന്റെ പണിയാണ് തന്നത്. എനിക്ക് മാത്രമേ ആ ആഗ്രഹം ഉണ്ടായിരുന്നുള്ളു.

തിരിച്ച് പോവുമ്പോഴെക്കും സെറ്റ് ആയി. പക്ഷേ അവിടെ മാസ് ആയി ചെന്നിറങ്ങുക എന്നതായിരുന്നു എന്റെ ലക്ഷ്യം.കല്യാണ ത്തിന് അത് വേണം ഇത് വേണം എന്നൊക്കെ കുറച്ച് ഓവർ പ്ലാനിങ് ആയിരുന്നു. കല്യാണമേ കഴിക്കുന്നില്ലെന്ന് കരുതിയിരുന്നതാണ്. പിന്നെ ഇവളെ കണ്ടപ്പോഴാണ് അങ്ങനൊരു ആഗ്രഹം വന്നതെന്ന് അരുൺ പറയുന്നു.

Also Read: സലിം ഘൗസിന് ഡേറ്റില്ലാത്തത് കൊണ്ട് മാത്രം കൈയ്യിൽ വന്ന ആകാശദൂതിലെ പാൽക്കാരൻ കേശവൻ; ഡ്രൈവിങ് അറിയാത്ത എൻഎഫ് വർഗീസ് 6 ദിവസം കൊണ്ട് ലോറി ഡ്രൈവറായ വില്ലനിലേക്ക്

ചക്കിക്ക് ഒത്ത ചങ്കരൻ ആണെന്ന് എല്ലാവരും പറയാറുണ്ട്. ഏകദേശം ഒരുപോലെയാണ് ഞങ്ങളുടെ സ്വഭാവം. ടോം ആൻഡ് ജെറിയെ പോലെയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആദ്യം കണ്ടുുട്ടിയത് ഒരു ന്യൂയർ ഇവന്റിലായിരുന്നു. അന്ന് ഗോപുവിന് പരിപാടി ഉണ്ടായിരുന്നു. ആ ഷോ ഹോസ്റ്റ് ചെയ്തത് ഞാനാണ്. അവിടുന്ന് ഹായ്, ബൈ ഒക്കെ പറഞ്ഞ് പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ ഒരു വൈബ് രണ്ടാൾക്കും തോന്നിയിരുന്നു. പിന്നെ കണ്ടു, സംസാരിച്ചു.

ഇതെല്ലാം രണ്ടാഴ്ച കൊണ്ട് നടന്നതാണ്. അന്ന് ഒരു മെസേജ് അയക്കാൻ വേണ്ടി ഇങ്ങനെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ മൂന്ന് മണിക്കൂറിനുള്ളിൽ എങ്കിലും ഒരു ഫോൺ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്. പ്രണയിച്ചിരുന്നപ്പോഴോ വിവാഹം കഴിച്ചതിന് ശേഷമോ ഒരു സോളോ ട്രിപ്പ് ഞങ്ങൾ പോയിട്ടില്ല. ഇപ്പോൾ മകനുള്ളത് കൊണ്ട് അവൻ ഒന്ന് സെറ്റ് ആവട്ടെ എന്നാണ് വിചാരിക്കുന്നത്. കുഞ്ഞിന് ഒന്നര വയസേ ആയിട്ടുള്ളു. അരുണിന് ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് പോവാനാണ് ആഗ്രഹം. നിമ്മിയ്ക്ക് ഗ്രീസ് പോലെ വിദേശ രാജ്യങ്ങളിലേക്ക് പോവാനാണ് ആഗ്രഹമെന്നും താര ദമ്പതികൾ പറയുന്നു.

Advertisement