മോഹൻലാൽ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്; ലാലേട്ടന്റെ കുട്ടിക്കാലവും ബ്ലെസ്ലിയിൽ കാണുന്നു; മോഹൻലാൽ ഇഷ്ടക്കൂടുതൽ കാണിക്കുന്നെന്ന് ആരാധകർ

525

ബിഗ് ബോസ് ഫൈനൽ ഫൈവിലേക്ക് അടുക്കുന്നതിനിടെ മത്സരത്തെ കുറിച്ച് ചർച്ച സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഇതിനിടെ ഷോയിലെ മത്സരാർത്ഥികൾക്ക് പുറനെ ബിഗ് ബോസിന്റെ പെരുമാറ്റവും അവതാരകന്റെ ഇടപെടലുമെല്ലാം ചർച്ചയാകുന്നുണ്ട്. അവതാരകനായ നടൻ മോഹൻലാലിന്റെ പല തീരുമാനങ്ങളും ചർച്ചയാവുന്നതും തിവാണ്.

ഇപ്പോഴിതാ മത്സരാർഥികളോടുള്ള മോഹൻലാലിന്റെ സമീപനത്തിൽ തുല്യതയില്ലെന്ന് പറയുകയാണ് ചിലർ. ചിലരോട് താരം ഇഷ്ടക്കൂടുതലും മറ്റ് ചിലരോട് ഇഷ്ടക്കുറവും കാണിക്കുന്നുണ്ടെന്നാണ് ഒരു ആരാധകൻ സോഷ്യൽമീഡിയ കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

Advertisements

ബ്‌ഗോബോസ് നാലാം സീസണിന്റെ തുടക്കം മുതൽ മറ്റാരെക്കാളും ബ്ലെസ്ലിയോട് മോഹൻലാലിന് ഇഷ്ടം കൂടുതലുണ്ടെന്നാണ് ഒരു ആരാധകൻ ചൂണ്ടി കാണിക്കുന്നത്. ബ്ലെസ്ലിയുടെ ചില തുറന്ന് പറച്ചിലുകളും രൂപസാദൃശ്യവുമെല്ലാം മോഹൻലാലിന് മകനെ പോലൊരു തോന്നലിൽ എത്തിച്ചെന്നാണ് പറയുന്നത്.

ALSO READ- ലക്ഷ്മിപ്രിയക്ക് നല്ല അനുഭവങ്ങളില്ല, സ്നേഹിച്ചവരും സഹായിച്ചവരും ചതിച്ചു; 16ാം വയസിൽ നാടകം കളിച്ചു കുടുംബത്തെ രക്ഷിച്ചു; ഭർത്താവ് ജയേഷ് പറയുന്നത് കേട്ടോ

അത്തരത്തിൽ വൈറലാവുന്ന കുറിപ്പിന്റെ പൂർണരൂപം വായിക്കാം.. ‘ലാലേട്ടന് ബ്ലെസിയോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടെന്നാണ് ഈ ആരാധകന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ഫാദേഴ്സ് ഡേ യെ കുറിച്ച് ലാലേട്ടൻ പറഞ്ഞില്ലേ, അച്ചൻ ലാലേട്ടനെ ഒന്നിനും തടഞ്ഞില്ല. പക്ഷെ ഉപദേശം ആയിരുന്നു എന്ന. ‘ലാലേ എന്തിനും നീ പൊക്കോ. പക്ഷേ നിനക്ക് ഒരു ഡിഗ്രി ഉണ്ടാവണം. അത് നീ നേടണം’. അത്ഭുതം എന്ന് പറയാലോ കുറച്ചു ദിവസം മുൻപ് ബ്ലെസ്ലിയുടെ ടെലിഫോൺ ടാസ്‌കിൽ അവന്റെ ഉപ്പയും പറഞ്ഞത് അതെ വാക്ക് ആയിരുന്നു. ബ്ലെസ്ലി നിനക്ക് ഒരു ഡിഗ്രി വേണമെന്ന്.’- കുറിപ്പിൽ പറയുന്നു.

കൂടാതെ പ്രണവ് മോഹൻലാലിന്റെ ഒരുപാട് സ്വഭാവ വിശേഷങ്ങൾ ബ്ലെസ്ലിയിലും നമുക്ക് കാണാം. രണ്ട് പേരും ഡൗൺ ടു എർത്ത് ആണ്. ആൾകൂട്ടത്തിൽ തനിയെ ആണ്. എന്നാൽ എല്ലാ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിൽ അഗ്രഗണ്യരും. കുശുമ്പും പരദൂഷണവും ഇല്ല. കാര്യങ്ങൾ എളുപ്പം മനസിലാക്കും എങ്കിലും അത് കാൺവെ ചെയ്യാൻ ബുദ്ധിമുട്ട്. അലസമായ മുടി. യാത്രകളും മ്യൂസിക്കും ഇഷ്ട്ടം. സത്യത്തിൽ ബിഗ് ബോസിൽ ലാലേട്ടൻ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്. കൂടാതെ ലാലേട്ടന്റെ കുട്ടിക്കാലത്തെ പല ഓർമ്മകളും ബ്ലെസ്ലിയിലൂടെ ലാലേട്ടന്റെ ഓർമ്മകളിൽ നിറയുന്നു. ഞങ്ങളും ബ്ലെസ്ലിയെ സ്നേഹിക്കുന്നു’. എന്നുമാണ് ആരാധകൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ALSO READ- അന്ന് അമ്മയെ തല്ലാനോങ്ങിയ അച്ഛന്റെ കൈ തടഞ്ഞു; ഒടുവിൽ കണ്ടത് സീലിങ്ഫാനിൽ തൂങ്ങിനിൽക്കുന്ന അമ്മയെ, മദ്യപാനിയായ അച്ഛനുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതിനെ കുറിച്ച് കണ്ണീരോടെ നടി കല്യാണി

ഇതിനിടെ മോഹൻലാലിന്റെ ബ്ലെസ്ലിയോടുള്ള സമീപനത്തിൽ നന്ദി പറഞ്ഞാണ് ബ്ലെസ്ലി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ‘ലാലേട്ടാ.. ഒരുപാട് നന്ദി. ആരൊക്കെ പ്രോവൊക്ക് ആക്കാൻ നോക്കിയാലും കുലുങ്ങാത്ത ഒരാളാണ് ബ്ലെസ്ലി. പക്ഷെ അവനെ തകർക്കാൻ കഴിയുന്ന ഒരേയൊരു വാക്കേയുള്ളു ‘അച്ഛൻ’.

കണ്ണ് നിറഞ്ഞു കൊണ്ട് ‘എനിക്കൊത്തിരി മിസ്സ് ചെയ്യുന്നുണ്ട് ലാലേട്ടാ’ എന്ന് പറഞ്ഞപ്പോ ലാലേട്ടൻ അവനോട് പറഞ്ഞ വാക്കുകൾ അവന്റെ ജീവിതത്തിലുടനീളം അവൻ ഹൃദയത്തിൽ കൊണ്ടു നടക്കുമെന്ന് ഉറപ്പാണ്’.

അത് കഴിഞ്ഞ് ലാലേട്ടൻ പറഞ്ഞ ഓരോ വാക്കും ഓർത്തെടുത്തു സന്തോഷത്തോടെ അവൻ പറയുന്നുണ്ട്. അവന്റെ മുറിവിന്റെ ആഴം കുറക്കാൻ തീർച്ചയായും അങ്ങയുടെ ഈ വാക്കുകൾക്ക് സാധിച്ചിട്ടുണ്ടെന്ന് അവന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.- ആരാധകർ പറയുന്നു.

Advertisement