ലക്ഷ്മിപ്രിയക്ക് നല്ല അനുഭവങ്ങളില്ല, സ്നേഹിച്ചവരും സഹായിച്ചവരും ചതിച്ചു; 16ാം വയസിൽ നാടകം കളിച്ചു കുടുംബത്തെ രക്ഷിച്ചു; ഭർത്താവ് ജയേഷ് പറയുന്നത് കേട്ടോ

93

ബിഗ് ബോസ് ഷോയ്ക്ക് ചൂടുപിടിച്ചതോടെ ആരാധകരെല്ലാം വിജയി ആരാകുമെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയാണ്. അവസാന ദിനങ്ങളിലേക്ക് കടന്ന ഷോയിൽ ലക്ഷ്മിപ്രിയയുടെ പ്രകടനം ഏറെ ചർച്ചയാകുന്നുമുണ്ട്. പലപ്പോഴും പൊട്ടിത്തെറ്കികുകയും ഇടയ്ക്ക് മൗനത്തിലായിരിക്കുകയും ചെയ്യുന്ന ലക്ഷ്മിപ്രിയയെ ആരാധകർക്ക് പോലും പിടികിട്ടുന്നില്ല.

ഫൈനലിലെത്താനുള്ള തത്രപ്പാടിനിടെ ലക്ഷ്മിപ്രിയയുടെ പെരുമാറ്റം പല ഘട്ടത്തിലും അതിരുവിടുന്നുവെന്ന് ആരാധകർ പോലും വിധി എഴുതുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വിനയ് മാധവിന് നേരെ കാർക്കിച്ചു തുപ്പുക പോലും ചെയ്തു ലക്ഷ്മിപ്രിയ. മൗനത്തിന് പിന്നാലെ പൊട്ടിത്തെറിക്കുകയും അതിനുശേഷം ശത്രുവെന്ന് മുദ്രകുത്തിയ റോൺസന്റെ നെഞ്ചിൽ ചാഞ്ഞ് പൊട്ടിക്കരയുകയും ചെയ്ത് പിടികിട്ടാത്ത രീതിയിലാണ് ലക്ഷ്മിയുടെ പ്രകടനം. അതേസമയം, ഫെനൽ ഫൈവിലേയ്ക്ക് ഇപ്പോൾ ദിൽഷ എത്തിയിട്ടുണ്ട്. മറ്റ് നാല് മത്സരാർത്ഥികൾ ആരെല്ലാമാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇതിനിടെ ലക്ഷ്മിപ്രിയയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അവർ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് കരഞ്ഞത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

Advertisements

അതേസമയം, ലക്ഷ്മിപ്രിയയുടെ ജീവിതം ബിഗ്‌ബോസ് ഷോയെക്കാളും നാടകീയത നിറഞ്ഞതാണെന്നതാണ് യാഥാർത്ഥ്യം. സബീന എന്ന മുസ്ലിം പെൺകുട്ടിയിൽ നിന്നും ലക്ഷ്മിപ്രിയ എന്ന നടിയിലേക്കും ഇപ്പോഴത്തെ ബിഗ്‌ബോസ് താരത്തിലേക്കുമുള്ള വളർച്ച ഏറെ കനൽവഴി താണ്ടിക്കൊണ്ടുള്ളതാണ്. ഇതിനിടെ, ലക്ഷ്മി പ്രിയയുടെ കഷ്ടപ്പാടുകളെ കുറിച്ച് ഭർത്താവ് ജയേഷ് പങ്കുവെച്ച കുറിപ്പ് ചർച്ചയാവുകയാണ്.

ALSO READ- അന്ന് അമ്മയെ തല്ലാനോങ്ങിയ അച്ഛന്റെ കൈ തടഞ്ഞു; ഒടുവിൽ കണ്ടത് സീലിങ്ഫാനിൽ തൂങ്ങിനിൽക്കുന്ന അമ്മയെ, മദ്യപാനിയായ അച്ഛനുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതിനെ കുറിച്ച് കണ്ണീരോടെ നടി കല്യാണി

‘ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങൾ കിട്ടിയിട്ടില്ല.. സ്നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു.. ജീവിക്കാനായി തന്റെ 16 വയസ്സിൽ നാടകം അഭിനയിക്കാൻ പോയി… ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു.. കടങ്ങൾ വീട്ടി… സഹോദരങ്ങളെ പഠിപ്പിച്ചു…18 വയസ്സിൽ ദൈവം അവളെ എന്റെ കയ്യിൽ ഏല്പിച്ചു.. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാൻ പൊന്നുപോലെ നോക്കും… ദൈവം കൂടെയുണ്ട്..പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ല …കൂടെ നിന്നവർക്കും കൂട്ടായ് നിന്നവർക്കും.’- ജയേഷ് പറയുന്നതിങ്ങനെ.

ലക്ഷ്മിപ്രിയ ബിഗ്‌ബോസിൽ നിന്നും പുറത്തുപോകണമെന്ന് പറഞ്ഞ് ബഹളം വെയ്ക്കുന്നതിനിടെയാണ് ജയേഷിന്റെ കുറിപ്പ് ചർച്ചയാകുന്നത്. ‘എന്തൊക്കെ മോശം വാക്കുകളുണ്ടോ അതൊക്കെ കേട്ടുകൊണ്ടിരിക്കുന്നുണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട്. ഒരുപാട് മോശം വാക്കുകൾ കേൾക്കുന്നു. ഒരു സ്ത്രീക്കും സഹിക്കാൻ പറ്റില്ല. എന്നെ വീട്ടിൽ പറഞ്ഞു വിടാൻ പറ്റുവാണെങ്കിൽ ഞാൻ പൊക്കോളാം. എന്റെ വീട്ടുകാരുടെ അന്തസൊന്നും ഞാൻ കാരണം കളയാനൊന്നും പാടില്ല. ഒരുപാട് പ്രശ്നങ്ങൾ അതിജീവിച്ചാണ് ഇവിടെ വരെയെത്തിയത്. 17 വർഷം ഞാൻ സിനിമയിൽ ഉണ്ടാക്കിയെടുത്ത പ്രൊഫൈൽ, 15 വയസു മുതൽ ഞാൻ നാടകത്തിൽ അഭിനയിക്കുന്നതാണ്.’

ALSO READ- ‘സിബിഐയിൽ ജഗതിയെ അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ’, പണം വിഷയമല്ല, ഏറ്റവും നല്ലകാര്യമായി കാണുന്നുവെന്ന് മകൾ പാർവതി ഷോൺ

‘എന്റെ ജീവിതത്തെ അങ്ങനെ ചെറുതാക്കി കളയാനും എന്റെ ജീവിതത്തെ അങ്ങനെ ചവിട്ടിത്തേക്കാനും ഞാൻ സമ്മതിക്കില്ല. എന്റെയുള്ളിലെ സ്ത്രീ അന്തസുള്ള സ്ത്രീയാണ്. അഭിമാനിയായ സ്ത്രീയാണ്. ഈ പറയുന്നതെല്ലാമൊന്നും എനിക്ക് കേട്ടുകൊണ്ടിരിക്കാൻ പറ്റില്ല’- എന്നു’മാണ് ബിഗ് ബോസിനോട് ലക്ഷ്മിപ്രിയ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ലക്ഷമിയെ പിന്തുണയ്ക്കുന്ന ജയേഷിന്റെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
മുമ്പ് വിവാഹവാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകളും ഇതിനിടെ ശ്രദ്ധേയമാവുകയാണ്.

’18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നൽ വേഗത്തിൽ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു.16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടൻ.പിണക്കങ്ങൾ ആണോ ഇണക്കങ്ങൾ ആയിരുന്നോ കൂടുതൽ എന്ന് ചോദിച്ചാൽ സംശയം വേണ്ട പിണക്കങ്ങൾ തന്നെ. പക്ഷേ ഇതിന്റെ ഇടയിൽ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്. ഒരു പിണക്കത്തിനുo മായ്ക്കാൻ പറ്റാത്തത്. കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കായതിനാൽ ആഘോഷങ്ങൾ ഇല്ല.. അമ്മയുടെ കൃപയാൽ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന പ്രാർത്ഥന മാത്രം. എന്ന് ലക്ഷ്മി പ്രിയ.’

Advertisement