‘സിബിഐയിൽ ജഗതിയെ അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ’, പണം വിഷയമല്ല, ഏറ്റവും നല്ലകാര്യമായി കാണുന്നുവെന്ന് മകൾ പാർവതി ഷോൺ

115

മലയാളികളുടെ പ്രിയതാരമാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ അസ്സാന്നിധ്യം മലയാള സിനിമയ്ക്ക് നികത്താനാകാത്തതുമാണ്. അപകടത്തിന് ശേഷം വിശ്രമജീവിതത്തിലായ താരത്തിന്റെ അവസ്ഥയിൽ മലയാള സിനിമാപ്രേക്ഷകർക്ക് തീരാവേദനയുമുണ്ട്.

ഇതിനിടെ ജഗതി ശ്രീകുമാറിനെ വീണ്ടും വെള്ളിത്തിരയിൽ കാണാനായത് ആരാധകർക്ക് മറക്കാനായിട്ടില്ല. സിബിഐ 5 ചിത്രത്തിൽ വിക്രം എന്ന സിബിഐ സീരീസിലെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമായാണ് ജഗതി എത്തിയത്. ഡയലോഗുകളൊന്നും ഇല്ലെങ്കിലും താരത്തിന്റെ സാന്നിധ്യം തന്നെ ചിത്രത്തിന് വലിയ മുതൽക്കൂട്ടായിരുന്നു.

Advertisements

താരത്തിൻരെ തിരിച്ചുവരവിൽ മിക്കവർക്കും സന്തോഷം ഉണ്ടെങ്കിലും ചിലർ ഇതിനിടയിലും നെഗറ്റീവ് കമന്റുകൾ പറയുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഗതിയുടെ മകൾ പാർവതി ഷോൺ. ജഗതി വീണ്ടും അഭിനയിച്ചതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്നാണ് മകൾ പാർവതി ഷോൺ പറയുന്നത്.

പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ പറഞ്ഞു. എന്നാൽ ജഗതി ശ്രീകുമാർ എന്ന കലാകാരന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണെന്നാണ് പാർവതി സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.

ALSO READ- പറഞ്ഞവാക്കിൽ നിന്നും ഒരടി പിന്മാറാതെ സുരേഷ് ഗോപി; പുതിയ സിനിമയ്ക്ക് ലഭിച്ച അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം മിമിക്രി ആർട്ടിസ്റ്റുകൾക്ക്

ജഗതി അഭിനയിക്കാൻ വന്നത് പണത്തിന് വേണ്ടിയല്ലെന്ന് തറപ്പിച്ച് പറയുകയാണ് മകൾ പാർവതി. പണം ഞങ്ങൾക്ക് പ്രശ്നമല്ലെന്ന് ഈ പറയുന്നവർ മനസിലാക്കണം. ആവശ്യത്തിലധികം പണം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ജീവിതം സിനിമയിൽ നിക്ഷേപിച്ച മനുഷ്യനാണ് ജഗതി. കുടുംബം പോലും അദ്ദേഹത്തിന് രണ്ടാമതായിരുന്നു. ആ കലാകാരനെ മടക്കി കൊണ്ട് വരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ മാത്രമായിരുന്നു ശ്രമിച്ചത്. അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും പാർവതി വിശദീകരിച്ചു.

മക്കളെ എത്ര തിരക്കിനിടയിലും ശ്രദ്ധിച്ചിരുന്ന കലാകാരൻ കൂടിയായിരുന്നു ജഗതിയെന്ന് താരപുത്രി പറയുന്നു. സിനിമയുടെ തിരക്കുകളിൽ ആയിരുന്നപ്പോഴും ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ആളായിരുന്നു പപ്പ. വീട്ടിൽ വിളിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. സിനിമ കുറച്ച് ഞങ്ങളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിനൊപ്പം അധികസമയം ചെലവഴിക്കാൻ സാധിച്ചിട്ടില്ലെന്നും പാർവതി വിശദീകരിച്ചു.

പപ്പയുടെ മകളായി ജനിക്കാൻ കഴിഞ്ഞത് സുകൃതമായി കരുതുന്നു. ഇനിയുള്ള ജന്മങ്ങളിലും അദ്ദേഹത്തിന്റെ മകളായി ജനിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. സ്വന്തം കുടുംബം പോലെയാണ് ഭർത്താവിന്റെ കുടുംബമെന്നും പാർവതി പറഞ്ഞു. പിസി ജോർജിനെ ഭർതൃപിതാവായിട്ട് അല്ല സ്വന്തം അച്ഛനായിട്ടേ കരുതിയിട്ടുള്ളു. നല്ലൊരു മനുഷ്യനാണ്. മനസിൽ ഒന്നും വെക്കാതെ വെട്ടിത്തുറന്ന് പറയുമെന്നും ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നതെന്നും പാർവതി പറഞ്ഞു.

ALSO READ- എന്റെ ആ ആഗ്രഹത്തെ അച്ഛനും അമ്മയും എതിർത്തു, പ്രത്യേകിച്ച് അച്ഛൻ, പിന്നെ അച്ഛനോട് വാശിയായി, വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

മറ്റൊരു മതത്തിൽ നിന്ന് വന്ന ഒരാളായി എന്നെ ഇവിടുത്തെ അച്ഛനും അമ്മയും കണ്ടിട്ടില്ല. സ്വന്തം മകളായിട്ടാണ് കാണുന്നത്. വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് ഞാനും ഷോണും ചിന്തിച്ചിട്ടില്ല. അപ്പനെയും അമ്മയെയും വിട്ട് മാറി താമസിക്കാൻ ഞങ്ങൾക്കാവില്ല. മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തരുതെന്നും പാർവതി പറഞ്ഞു.

2012 മാർച്ചിൽ തേഞ്ഞിപ്പലത്തിന് അടുത്തുവെച്ചാണ് നടൻ ജഗതി ശ്രീകുമാറിന് കാറപകടത്തിൽ ഗുരുതര പരിക്കേറ്റത്. മാസങ്ങളോളം ആശുപത്രിയിലായിരുന്ന താരം പിന്നീട് വീട്ടിലേക്ക് മാറി. ഇപ്പോഴും സ്വന്തമായി എഴുന്നേറ്റ് നടക്കാനും കാര്യമായി സംസാരിക്കാനും ജഗതിക്ക് സാധിക്കില്ല. എന്നാലും സിനിമയിലേക്ക് ചെറിയ വേഷങ്ങളിലൂടെ എത്തിയിരിക്കുകയാണ് അദ്ദേഹം.

Advertisement