അന്ന് അമ്മയെ തല്ലാനോങ്ങിയ അച്ഛന്റെ കൈ തടഞ്ഞു; ഒടുവിൽ കണ്ടത് സീലിങ്ഫാനിൽ തൂങ്ങിനിൽക്കുന്ന അമ്മയെ, മദ്യപാനിയായ അച്ഛനുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതിനെ കുറിച്ച് കണ്ണീരോടെ നടി കല്യാണി

1885

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ കല്യാണി രോഹിത്തിനെ. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലാണ് താരം സജീവമായിട്ടുള്ളതെങ്കിലും മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലെ കുസൃതിക്കാരിയായ തമിഴത്തികുട്ടിയായി വന്ന കല്യാണിയെ ആരും മറന്നിട്ടുണ്ടാവില്ല. ജീവിതത്തിലും കരുത്തയായ സ്ത്രീയാണ് താനെന്ന് തെളിയിച്ച നടിയാണ് കല്യാണി. എന്നാൽ തന്റെ ജീവിതാനുഭവങ്ങൾ ഒരിക്കലും നലളിതമായിരുന്നില്ലെന്ന് പറയുകയാണ് താരം.

അന്നത്തെ ആ പതിമൂന്ന് കാരി ഇന്ന് തമിഴ്- മലയാളം ചാനലുകളിൽ സജീവമാണ്. എങ്കിലും ജീവിതത്തിൽ നേരിട്ട മറക്കാനാകാത്ത വേദനകൾ തന്നെ വേട്ടയാടുന്നുണ്ടെന്ന് പറയുകയാണ് താരം. തന്റെ അമ്മ തനിക്ക് ഒരുപാട് ഇൻസ്പയറിങ് ആണെന്നും അമ്മയുടെ അപ്രതീക്ഷിത മരണത്തെ കുറിച്ചുമെല്ലാം പറയുകയാണ് താരം. അമ്മയിലൂടെ അല്ലാതെ തന്റെ ജീവിതത്തെ കുറിച്ച് പറയാൻ സാധിക്കില്ലെന്നും കല്യാണി പറയുന്നു.

Advertisements

അമ്മയെ പോലെ ഒരു ശക്തയായ സ്ത്രീയാകണം എനിക്കും, അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. അമ്മ എന്നെ നോക്കിയത് പോലെ എനിക്കും എന്റെ കുഞ്ഞിനെ നോക്കാനാകണമെന്നാണ് ആഗ്രഹം. ജീവിതത്തിൽ എന്തായി തീരണം എന്ന് എന്നോട് ചോദിച്ചാൽ, എനിക്ക് എന്റെ അമ്മയുടെ മുഖത്ത് എപ്പോഴും സന്തോഷം നൽകാൻ കഴിയുന്ന മകളായാൽ മതി എന്നായിരുന്നു എക്കാലത്തും തന്റെ മറുപടി എന്നും കല്യാണി പറയുന്നു. താരത്തിന് 23 വയസുള്ളപ്പോഴാണ് അമ്മ മരിച്ചുപോയത്. ആത്മഹത്യ ചെയ്യുകയായിരുന്നു അമ്മയെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ALSO READ- ‘സിബിഐയിൽ ജഗതിയെ അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ’, പണം വിഷയമല്ല, ഏറ്റവും നല്ലകാര്യമായി കാണുന്നുവെന്ന് മകൾ പാർവതി ഷോൺ

ഒരിക്കൽ തന്റെ പതിമൂന്നാമത്തെ വയസ്സിൽ ഒരിക്കൽ അമ്മയെ തല്ലാൻ അച്ഛൻ കൈ ഓങ്ങിയപ്പോൾ ആ കൈയ്യിൽ താൻ കയറി പിടിച്ചു, ഇനി എന്റെ അമ്മയെതൊടരുത് എന്ന് പറഞ്ഞു. അതിന് ശേഷം അമ്മയെ അച്ഛൻ തല്ലിയിട്ടില്ലെന്നും കല്യാണി പറയുന്നു. എന്നാൽ, മാനസികമായി അമ്മയെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുമായിരുന്നു. ഞാൻ അഭിനയിച്ചു തുടങ്ങി, പണം സമ്പാദിച്ചതോടെയാണ് അമ്മയ്ക്ക് കൂടുതൽ ശക്തി ലഭിച്ചത്.

സാമ്പത്തികമായും അല്ലാതെയും അച്ഛനെ ആശ്രയിക്കേണ്ടതില്ല എന്ന് ആയപ്പോൾ അച്ഛന്റെ ടോർച്ചറിങിനോട് അമ്മ പ്രതികരിക്കാൻ തുടങ്ങുകയായിരുന്നെന്നും താരം പറയുന്നു. ‘എന്റെ അമ്മൂമ്മ അമ്മയെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നും ഒരു അമ്മ എങ്ങനെ ആവരുത് എന്നതിന് ഏറ്റവും വലിയ തെളിവാണ് അമ്മൂമ്മയെന്നും കല്യാണി തുറന്നു പറഞ്ഞു.

അമ്മയെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അച്ഛൻ മദ്യപിച്ച് വന്ന് എന്നും അമ്മയെ തല്ലും. അച്ഛൻ തല്ലിയിട്ട് അമ്മയുടെ കൈ ഒടിഞ്ഞത് എല്ലാം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. പക്ഷെ ആരെങ്കിലും ചോദിച്ചാൽ ബാത്‌റൂമിൽ വഴുതി വീണതാണ് എന്നാണ് പറയാറുള്ളത്. അതേസമയം, എന്തിനാണ് അമ്മേ ഇങ്ങനെ സഹിക്കുമ്പോൾ അമ്മ എന്നെ ചേർത്ത് പിടിയ്ക്കുമായിരുന്നു. എനിക്കറിയാം അമ്മയ്ക്ക് വേറെ വഴിയില്ല. അച്ഛന്റെ അടുത്ത് നിന്ന് പോയാലും അമ്മയ്ക്ക് വേറെ ആശ്രയമുണ്ടായിരുന്നില്ലെന്നും കല്യാണി പറഞ്ഞു.

22 വയസ്സ് ഉള്ളപ്പോഴാണ് അമ്മ എന്റെ കല്യാണത്തെ കുറിച്ച് എന്നോട് സംസാരിച്ചത്. അമ്മ പറഞ്ഞാൽ എനിക്ക് എതിരഭിപ്രായമില്ല, ഡോക്ടർ രോഹിത്തുമായി എന്റെ വിവാഹം കഴിഞ്ഞു ഞാൻ ബാഗ്ലൂരിലേക്ക് പോയി. എന്നാൽ അമ്മയെ കാണാതെ എനിക്ക് പറ്റില്ലായിരുന്നു, അങ്ങനെ ചെന്നൈയിലേക്ക് തിരിച്ച് വന്ന് അമ്മ താമസിയ്ക്കുന്ന വീടിന്റെ തൊട്ടടുത്ത് ഒരു വീട് വാങ്ങി. പിന്നീട് സന്തോഷമായിരുന്നു എന്നും. എന്റെ ഭർത്താവിനെ മകനെ പോലെയാണ് നോക്കിയിരുന്നത്. പിന്നീട് അമ്മ മരിക്കുമ്പോൾ എനിക്ക് വെറും 23 വയസ്സ് മാത്രമായിരുന്നു പ്രായം. അത് വരെ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷെ അമ്മ ഇല്ല എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ എന്നിൽ അറിയാത്ത ഒരു തരം ഊർജ്ജം ഉണ്ടായി എന്നും കല്യാണി അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ- പറഞ്ഞവാക്കിൽ നിന്നും ഒരടി പിന്മാറാതെ സുരേഷ് ഗോപി; പുതിയ സിനിമയ്ക്ക് ലഭിച്ച അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം മിമിക്രി ആർട്ടിസ്റ്റുകൾക്ക്

അമ്മയുടെ മരണദിനവും താരം ഓർത്തെടുക്കുന്നത് വേദനയോടെയാണ്. അമ്മ മിരിച്ച ആ ദിനത്തിൽ രാവിലെ ഭർത്താവ് രോഹിത് അമ്മയെ ചെന്ന് നോക്കിയിരുന്നു. അപ്പോൾ അമ്മ ഏറെ ക്ഷീണിതയായിരുന്നു. ഞാൻ പോയി നാരങ്ങ വെള്ളം എല്ലാം കൊടുത്ത് അമ്മയോട് പെട്ടെന്ന് റെഡിയാവാൻ ആവശ്യപ്പെട്ടു. നമുക്ക് ജിമ്മിൽ പോകാം എന്ന് പറഞ്ഞ് ഞാൻ ഡ്രസ്സ് ചെയ്യാൻ തിരികെ വന്നു.

ശേഷം, ഒരു 20 മിനിട്ട്, അതിനുള്ളിൽ ഞാൻ തിരിച്ചെത്തി, വാതിൽ മുട്ടിയിട്ടും തുറക്കുന്നില്ല. അതോടെ എന്തോ അരുതാത്തത് സംഭവിച്ചു എന്ന് എനിക്ക് തോന്നിയിരുന്നു. വാതിൽ തള്ളി തുറന്ന് അകത്ത് കടന്നപ്പോൾ കണ്ടത് എന്റെ അമ്മയുടെ വിരലുകൾ നീലിച്ചിരിക്കുന്നതാണ്. നാവ് പുറത്തേക്ക് വന്നിരിയ്ക്കുന്നു. സീലിങ് ഫാനിൽ തൂങ്ങി നിൽക്കുന്ന അമ്മയെ താഴെ ഇറക്കാനായി സഹായം അഭ്യർത്ഥിച്ച് ഞാൻ പല വഴി ഓടി. ആരും വന്നില്ല. അവസാനം പോലീസിനെ വിളിച്ച് വന്നപ്പോൾ അവർ എന്നെ ചോദ്യം ചെയ്യാനാണ് തുനിഞ്ഞത്.- കല്യാണി പറയുന്നു.

അമ്മയുടെ ശേഷക്രിയയ്ക്ക് ശേഷം പിന്നീട് അവിടെ നിൽക്കാനായില്ല. ആ വീട് വിറ്റു. അച്ഛന് വേറെ വീട് വാങ്ങി കൊടുത്ത് സെറ്റാക്കി. പിന്നാലെ, അദ്ദേഹത്തിന് ജീവിതത്തിൽ മറ്റൊരു കൂട്ട് വേണം എന്നായി. അതിന് ഞാൻ എതിരൊന്നും പറഞ്ഞില്ല. പക്ഷെ പിന്നീട് അദ്ദേഹം വീണ്ടും എന്റെ ജീവിതത്തിൽ വന്ന് ശല്യം ചെയ്യാൻ തുടങ്ങിയതോടെ ആ ബന്ധം ഞാൻ അവസാനിപ്പിച്ചു. പിന്നെ അച്ഛനോട് ഞാൻ മിണ്ടിയിട്ടില്ലെന്നും കല്യാണി പറയുന്നു.

അമ്മ മരിക്കുന്ന ദിവസം അച്ഛൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ജോലി ആവശ്യത്തിന് വേണ്ടി ബാഗ്ലൂരിലേക്കോ എന്തോ പോയിരിയ്ക്കുകയായിരുന്നു. അന്ന രാത്രി ഞാൻ അമ്മയോടൊപ്പം കിടക്കാം എന്ന് പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല, ഇന്നെനിക്ക് സ്വാതന്ത്രത്തോടെ സ്വസ്ഥമായി കിടന്ന് ഉറങ്ങണം എന്ന് പറഞ്ഞു. ഞാൻ അവിടെ നിന്നില്ല. അമ്മയുടെ സ്വകാര്യത മാനിച്ചാണ് വീട്ടിൽ നിന്ന് അന്ന് ഇറങ്ങിയതെന്നും പിറ്റേന്നായിരുന്നു അമ്മയുടെ മരണമെന്നും താരം പറഞ്ഞു.

Advertisement