മ ര ണ ശേഷം ആ റൂമിൽ എന്റെയടുത്ത് മോനിഷ വന്നു, ഈ കാര്യം ഞാൻ പറഞ്ഞത് കേട്ട് മോഹൻലാൽ ഞെട്ടിത്തരിച്ച്‌ പോയി: മണിയൻപിള്ള രാജു

23535

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.

അതേ സമയം മോനിഷയുടെ മ ര ണം മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിന്ന കാലത്താണ് ഒരു വാഹനാപ ക ടം മോനിഷയെ ഇല്ലാതാക്കിയത്. നടി അഭിനയിച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മോനിഷ ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്.

Advertisements

ഇപ്പോഴിതാ മോനിഷയെ കുറിച്ചുള്ള ചില ഓർമ്മകൾ നടൻ മണിയൻപിള്ള രാജു ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഒരിക്കൽ ഒരു ഡോക്ടറുടെ കല്യാണ ആലോചനയുമായി മോനിഷയോട് സംസാരിച്ചതിനെ പറ്റിയും മ ര ണശേഷം അവരെ സ്വപ്നത്തിൽ കണ്ടെന്നുമാണ് നടൻ പറയുന്നത്.

Also Read: സ്ഥിരമായി ആരോടും മമ്മൂക്ക പിണങ്ങാറില്ല, പക്ഷെ ലാലേട്ടൻ അങ്ങനെയല്ല; വെളിപ്പെടുത്തലുമായി ബിജു പപ്പൻ

ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ഈയിരുന്നു മണിയൻപിള്ള രാജു. ഒരു ചോദ്യത്തിന് ഇടയിലാണ് പെട്ടെന്ന് എന്റെ മനസിലേക്ക് മോനിഷയുടെ ഓർമ്മ വന്നുവെന്ന് മണിയൻപിള്ള രാജു പറയുന്നത്. ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങൾ അവസാനമായി അഭിനയിക്കുന്നത്.

അന്ന് മോനിഷയ്ക്ക് ഒരു കല്യാണം ആലോചിക്കട്ടേ, നല്ലൊരു ഡോക്ടർ പയ്യൻ ഉണ്ടെന്ന് ഞാൻ പറഞ്ഞു. എനിക്ക് ഡോക്ടർമാരെ ഇഷ്ടമല്ല, കാരണം ഡോക്ടർമാർ മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണ്. രാത്രി പന്ത്രണ്ട് മണിയ്ക്ക് വിളിച്ചാലും രണ്ട് മണിയ്ക്ക് വിളിച്ചാലും ബെഡ് റൂമിൽ നിന്നും എഴുന്നേറ്റ് ഓടുമെന്നും മോനിഷ പറഞ്ഞിരുന്നു.

അതുകഴിഞ്ഞ് അവർ തിരുവനന്തപുരത്ത് വന്ന് തിരിച്ച് പോവുമ്പോഴാണ് അ പ ക ടം ഉണ്ടാവുന്നതും മ രി ച്ച് പോവുന്നതും. അക്കാലത്ത് 504 എന്നൊരു റൂമിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. പ്രിയദർശനും എന്റെ കൂടെയാണ്. വിവാഹം കഴിഞ്ഞിട്ടാണ് പ്രിയൻ അവിടെ നിന്നും മാറിയത്. അങ്ങനെ ഒരിക്കൽ പോയപ്പോൾ 504 ൽ മുറി ഇല്ല.

അങ്ങനെ 505 ൽ കിടന്നു. രാത്രി അസമയം ആയപ്പോൾ മോനിഷ അടുത്ത് വന്ന് നിൽക്കുന്നു. ആ ചേട്ടൻ കിടന്ന് ഉറങ്ങുകയാണോന്ന് ചോദിച്ചു. ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ, എന്ന് ചോദിച്ചപ്പോൾ ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉണർന്നപ്പോൾ അവിടെ ആരുമില്ല. അന്നേരം അവിടെ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച് വന്നു.

Also Read: മോഹൻലാൽ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്; ലാലേട്ടന്റെ കുട്ടിക്കാലവും ബ്ലെസ്ലിയിൽ കാണുന്നു; മോഹൻലാൽ ഇഷ്ടക്കൂടുതൽ കാണിക്കുന്നെന്ന് ആരാധകർ

പക്ഷേ ഞാനാകെ വിയർത്ത് കുളിച്ചിരുന്നു. വെള്ള ടോപ്പിൽ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് മോനിഷ ധരിച്ചിരുന്നത്. പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. അവിടെ ചെന്ന് ഞാനീ കഥ പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടി.

കമലദളം എന്ന സിനിമയുടെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു താമസിച്ചത്. അവർ ആ പരിപാടിയിൽ ഇതേ വസ്ത്രം ധരിച്ചാണ് വന്നതെന്ന് മോഹൻലാൽ പറഞ്ഞു. പക്ഷേ താൻ ആ പരിപാടിയോ അതിലെ മോനിഷയെ കണ്ടിരുന്നില്ലെന്നാണ് മണിയൻപിള്ള വ്യക്തമാക്കുന്നത്. ഇക്കാര്യം മോനിഷയുടെ അമ്മയോടും പറഞ്ഞിട്ടുണ്ടെന്ന് മണിയൻ പിള്ള വ്യക്തമാക്കുന്നു.

Advertisement