സ്ഥിരമായി ആരോടും മമ്മൂക്ക പിണങ്ങാറില്ല, പക്ഷെ ലാലേട്ടൻ അങ്ങനെയല്ല; വെളിപ്പെടുത്തലുമായി ബിജു പപ്പൻ

12743

ചെറിയ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും മലയാളികൾക്ക് മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ ആണ് ബിജു പപ്പൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ബിജു പപ്പൻ സൂപ്പർതാര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൂടിയാണ്.

മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമെല്ലാം പല ചിത്രങ്ങളിലും ശ്രദ്ദേയമായ വേഷങ്ങളിൽ ബിജു പപ്പൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ആയുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജു പപ്പൻ.

Advertisements

മാസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. ലാലേട്ടൻ ഒരാളെയും വിഷമിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തെ മനപൂർവം വിഷമിപ്പിച്ചാൽ ആ സമയം ഒന്നും പറയില്ലെങ്കിൽ പോലും എനിക്ക് അറിയാവുന്ന മോഹൻലാലിന് പിന്നെ അയാളുമായുള്ള സഹകരണം വളരെ കുറവായിരിക്കും.

Also Read; ജയറാമിന്റെ ഭാര്യയായത് പതിനഞ്ചാം വയസ്സിൽ, പിന്നീട് കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, അർജുൻ, പ്രഭു അടക്കമുള്ള താരങ്ങളുടെ നായിക; നടി അഭിരാമിയുടെ സിനിമാ ജീവിതം ഇങ്ങനെ

ആരെങ്കിലും തന്നെ വിഷമിപ്പിച്ച ആളെ പറ്റി ലാലേട്ടനോട് ചോദിച്ചാൽ പോലും എനിക്ക് അറിയാലോ നല്ല മനുഷ്യനാണ് എന്ന് മാത്രമേ പറയുകയുമുള്ളു. മമ്മൂക്കയുടെ കാര്യത്തിലേക്ക് വന്നാൽ മമ്മൂക്കക്ക് അങ്ങനെ ആരോടും സ്ഥിരമായി പിണക്കമില്ല.

ഒരാളോട് പിണങ്ങി മൂന്ന് മാസം കഴിഞ്ഞ് അവൻ സെന്റി ട്രാക്കുമായി വന്നാൽ മമ്മൂക്ക കോംപ്രമൈസാവും എന്നും ബിജു പപ്പൻ പറയുന്നു. ഇരുവരുടെയും ചിത്രത്തിൽ ഫൈറ്റ് ചെയ്യുമ്പോൾ ഉണ്ടായ അനുഭവനങ്ങളെ പറ്റിയും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

പുതിയ മലയാളം സിനിമകളെ മനപൂർവം നെഗറ്റീവ് അഭിപ്രായം പറയുന്നവർ തകർക്കുന്നത് ഒരുപാട് ആളുകളുടെ കഷ്ടപാടാണെന്നും ബിജു പപ്പൻ അഭിമുഖത്തിൽ പറയുന്നു. അതേ സമയം മലയാളി പ്രേക്ഷകർ മാത്രമല്ല ഇന്ത്യൻ സിനിമ ലോകം തന്നെ നെഞ്ചിലേറ്റുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും.

ഇപ്പോഴുളള ഒട്ടുമിക്ക അഭിനേതാക്കളുടേയും ആഗഹം ഈ താര രാജാക്കന്മാർക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ്. ഇത് കിട്ടുന്ന അവസരങ്ങളിലെല്ലാം നേരിട്ടും അല്ലാതേയുമൊക്കെ വെളിപ്പെടുത്തുന്നുണ്ട്. വലിപ്പ ചെറുപ്പമില്ലാതെ സഹ താരങ്ങളോടെല്ലാം വളരെ അടുത്ത ബന്ധമാണ് മോഹൻലാലും മമ്മൂട്ടിയും കാത്തുസൂക്ഷിക്കുന്നത്.

Also Read; മോഹൻലാൽ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്; ലാലേട്ടന്റെ കുട്ടിക്കാലവും ബ്ലെസ്ലിയിൽ കാണുന്നു; മോഹൻലാൽ ഇഷ്ടക്കൂടുതൽ കാണിക്കുന്നെന്ന് ആരാധകർ

Advertisement