നാഗ ചൈതന്യ സാമന്ത ബന്ധം പിരിയാൻ കാരണം കുറുപ്പ് നായികയോ, നാഗ ചൈതന്യയും ശോഭിതയും പൊരിഞ്ഞ പ്രണയത്തിൽ, പാലുകാച്ചലിനും ഹോട്ടലിലും ഒക്കെ അടിച്ച് പൊളിച്ച് താരങ്ങൾ

194

മലയാളികൾക്ക് അടക്കം പ്രിയപ്പെട്ട തെന്നിന്ത്യൻ സൂപ്പർ നടി ആയിരുന്നു സാമന്ത. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി എത്തിയിട്ടുള്ള സാമന്ത അടുത്തിടെയാണ് വിവാഹ മോചിത ആയത്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പർതാരം നാഗ ചൈതന്യയും.

ഓൺ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ 2017 ൽ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു.

Advertisements

എന്നാൽ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു. 2021 ഒക്ടോബർ രണ്ടിനായിരുന്നു സാമും ചൈയും പിരിയാൻ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്.

Also Read
ഒരുപാട് തെറ്റുകൾ വരുത്തി; അതൊക്കെ ആ സമയത്ത് ശരിയാണെന്ന് തന്നെ കരുതി; ഞാനെന്ന് സ്ത്രീയിലേക്കുള്ള യാത്ര ഇങ്ങനെ; കൂടെവിടെ താരം നിഷ മാത്യു

പിരിഞ്ഞ ശേഷം ഇരുവരും മറ്റൊരാളെ കണ്ടെത്തിയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം നാഗ ചൈതന്യ തന്റെ പങ്കാളിയെ കണ്ടെത്തിയെന്നാണ്. മലയാളികൾക്കും സുപരിചിതയായ നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ മനസ് കീഴടക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു ദേശീയ മാധ്യമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൈദരാബാദിൽ അടുത്തിടെ നാഗ ചൈതന്യ പുതിയ വീട് വാങ്ങിയിരുന്നു. ഇവിടേക്ക് നാഗ ചൈതന്യ ശോഭിതയെ ക്ഷണിച്ചിരുന്നുവെന്നും നടി അവിടേക്ക് വന്നിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ പുതിയ സിനിമയായ മേജറിന്റെ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയ ശോഭിത താമസിച്ചിരുന്ന ഹോട്ടലിലെത്തി താരത്തെ നാഗ ചൈതന്യ കണ്ടിരുന്നുവെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

അതേ സമയം അടുത്തിടെ ആയിരുന്നു ശോഭിതയുടെ ജന്മദിനം. പിറന്നാൾ ആഘോഷിക്കാൻ ശോഭിത തിരഞ്ഞെടുത്ത സ്ഥലം ഹൈദരാബാദ് ആയിരുന്നുവെന്നും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമുണ്ടായിരുന്ന പാർട്ടിയിൽ നാഗ ചൈതന്യയും ഉണ്ടായിരുന്നു എന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഇതെല്ലാം കൂട്ടിച്ചേർത്താണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തകൾ പ്രചരിക്കുന്നത്.

അതേസമയം വാർത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. മലയാളികൾക്കും ഏറെ പരിചിതയാണ് ശോഭിത. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമൺ രാഘവ് 2.0 എന്ന സിനിമയിലൂടെയായിരുന്നു ശോഭിതയുടെ അരങ്ങേറ്റം. പിന്നീട് മെയ്ഡ് ഇൻ ഹെവൻ എന്ന ആമസോൺ പ്രൈം സീരീസിലൂടെ താരമായി മാറുകയായിരുന്നു ശോഭിത. നിവിൻ പോളി നായകനായ മൂത്തോനിലൂടെയാണ് ശോഭിത മലയാളത്തിൽ എത്തുന്നത്.

Also Read
അന്ന് അമ്മയെ തല്ലാനോങ്ങിയ അച്ഛന്റെ കൈ തടഞ്ഞു; ഒടുവിൽ കണ്ടത് സീലിങ്ഫാനിൽ തൂങ്ങിനിൽക്കുന്ന അമ്മയെ, മദ്യപാനിയായ അച്ഛനുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതിനെ കുറിച്ച് കണ്ണീരോടെ നടി കല്യാണി

ദുൽഖർ സൽമാന്റെ സൂപ്പർ ഹിറ്റ് ചിത്രം കുറുപ്പിലും നായിക ശോഭിതയായിരുന്നു. മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത മേജർ ആണ് ശോഭിതയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൊന്നിയിൻ സെൽവൻ, സിത്താര, മങ്കി മാൻ എന്നിവയാണ് ശോഭിതയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. മെയ്ഡ് ഇൻ ഹെവന്റെ രണ്ടാം സീസൺ, ദ നൈറ്റ് മാനേജർ റീമേക്ക് തുടങ്ങിയ സീരീസുകളും ശോഭിതയുടേതായി അണിയറയിലുണ്ട്.

അതേസമയം ബംഗാരരാജുവാണ് നാഗ ചൈതന്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ലാൽ സിംഗ് ഛദ്ദയിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നാഗ ചൈതന്യ. പിന്നാലെ വെങ്കട് പ്രഭുവൊരുക്കുന്ന ചിത്രത്തിലും നാഗ ചൈതന്യ എത്തും. അതേസമയം സമാന്തയും ബോളിവുഡിൽ സജീവ സാന്നിധ്യമായി മാറുകയാണ് ഇപ്പോൾ.

Advertisement