‘സ്ട്രോങ്ങ് പ്ലെയർ, ആരേയും ചതിക്കാതെ തികഞ്ഞ സത്യസന്ധതയോടെ കളിക്കുന്ന ആൾ’; സൂരജിന് വിജയം ആശംസിച്ച് എലീന പടിക്കൽ

62

ബിഗ് ബോസ് നാലാം സീസണിന്റെ ഫൈനൽ ഫൈവിലേക്കുള്ള സെലക്ഷൻ തുടരുന്നതിനിടെ സോഷ്യൽമീഡിയയിലും പ്രേക്ഷകരുടെ ചർച്ച കൊഴുക്കുകയാണ്. ആരൊക്കെയാണ് ഫൈനലിന് അർഹരെന്നതിനെ സംബന്ധിച്ച് വലിയ തർക്കം തന്നെയാണ് ആരാധകർക്കിടയിലുള്ളത്. ഓരോരുത്തരും വസ്തുതകൾ നിരത്തിയൊക്കെയാണ് ഫൈനലിലേക്കുള്ളവരെ കുറിച്ച് ഊഹങ്ങൾ പുറത്തുവിടുന്നത്.

ഇപ്പോഴിതാ നടിയും അവതാരകയുമായ എലീന പടിക്കലും തന്റെ ഇഷ്ടപ്പെട്ട മത്സരാർത്ഥിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. എലീന പിന്തുണയ്ക്കുന്നത് സൂരജിനെയാണ്. കഴിഞ്ഞ എപിസോഡിലാണ് ദിൽഷയ്ക്ക് പിന്നാലെ് സൂരജും ഫൈനലിസ്റ്റായി എത്തിയത്.

Advertisements

ബിഗ് ബോസ് സീസൺ 4-ലെ ഏറ്റവും മികച്ച മത്സരാർത്ഥി എന്നാണ് സൂരജിനെക്കുറിച്ച് എലീനയ്ക്ക് പറയാനുള്ളത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് എലീന പിന്തുണ അറിയിച്ചിരിക്കുന്നത്. സിംപതി പിടിച്ചുപറ്റാൻ നോക്കാതെ ആരേയും ചതിക്കാതേയും നോവിക്കാതേയുമാണ് സൂരജിന്റെ മത്സരമെന്ന് എലീന നിരീക്ഷിക്കുന്നു.

ALSO READ- ഞാൻ അവരെ ഒന്നും എന്റെ മനസ്സിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല, ദാമ്പത്യ ജീവീതത്തിലെ താളപ്പിഴകളെ കുറിച്ച് മുകേഷ് പറഞ്ഞത് കേട്ടോ

താരത്തിന്റെ ഈ പോസ്റ്റും ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധേയമാകുകയാണ്. തന്റെ ഉയരക്കുറവിനെ യാതൊരു രീതിയിലും സിംപതിക്കുവേണ്ടി ഉപയോഗിക്കാതെ ആരേയും ചതിക്കാതെ തികഞ്ഞ സത്യസന്ധതയോടെ കളിക്കുന്ന ആളാണ് സൂരജെന്നു എലീന എടുത്തുപറയുന്നുണ്ട്.

എലീനയുടെ പോസ്റ്റിൽ പറയുന്നതിങ്ങനെ:

‘ഉയരം ഇല്ലായ്മയാണ് എന്റെ ഉയരം എന്ന് തെളിയിച്ച സ്ട്രോങ്ങ് പ്ലെയർ. ഒരു രീതിയിലും സിംപതി പിടിച്ചുപറ്റാൻ നോക്കാതെ, ഒരു രീതിയിലും ഉയരക്കുറവ് എടുത്തു കാട്ടാതെ, ഒരു രീതിയിലും ആരെയും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാതെ.. ബിഗ്ഗ് ബോസ് ഹൗസിൽ അതിജീവിച്ച് അവസാന ആഴ്ചയിലേക്ക് കടക്കുന്ന സൂരജ്.’ സൂരജിന്റെ ചിത്രത്തോടൊപ്പമാണ് എലീന ഇങ്ങനെ കുറിച്ചത്.

അതേസമയം, സൂരജിനെ നോമിനേറ്റ് ചെയ്തത് ഒരാൾ മാത്രമായിരുന്നു. എങ്കിലും നോമിനേഷൻ അവസാനിച്ചപ്പോൾ സൂരജിനെ ബിഗ് ബോസ് നേരിട്ട് ഫൈനലിലേയ്ക്ക് എത്തിക്കുകയായിരുന്നു. റിയാസാണ് സൂരജിനെ നോമിനേറ്റ് ചെയ്തത്.സൂരജ് പലപ്പോഴും കളിക്കുന്നത് സേഫ് ഗെയിമാണെന്നാണ് ഇതിന് കാരണമായി റിയാസ് പറഞ്ഞത്.

ALSO READ- കല്യാണത്തിന് ജാഡ കാണിക്കാൻ പോയതാണ് പക്ഷേ കിട്ടിയത് പതിനാറിന്റെ പണി ആയിരുന്നു, വെളിപ്പെടുത്തലുമായി അരുൺ ഗോപൻ

ഇക്കാരണം കൊണ്ടുതന്നെ ആരും സൂരജിനെ നോമിനേറ്റ് ചെയ്യില്ലെന്നും കാരണം എല്ലാവർക്കും സൂരജിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്നും റിയാസ് പറയുന്നുണ്ട്. സൂരജ് ഇവിടെ നിൽക്കാൻ അർഹനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നായിരുന്നു റിയാസിന്റെ വാക്കുകൾ.

Advertisement