Home Entertainment Celebrities

സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്നയാള്‍ മോശമായി പെരുമാറി, ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ജസീല പര്‍വീണ്‍

336

മലയാളം മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജസീല പര്‍വീണ്‍. കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്നാണ് താരം മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന സീരിയലിലൂടെയാണ് ജസീല മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

തുടക്കത്തില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ജസീലയ്ക്ക് കഴിഞ്ഞിരുന്നു. സീരിയലില്‍ സജീവം ആയിരുന്നു എങ്കിലും കൂടുതല്‍ ജനശ്രദ്ധനേടി ലഭിച്ചത് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയാണ്. ഷോയിലൂടെ താരം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ സുപരിചിതയാവുന്നത്.

Also Read : പുതിയ വിശേഷം പങ്കുവെച്ച് കാളിദാസ്, ജയറാമിന് കേക്ക് നല്‍കി ആഘോഷമാക്കി പാര്‍വതി, വൈറലായി ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയിലും സജീവമാണ് ജസീല പര്‍വീണ്‍. താരം പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.മിനീസ്‌ക്രീനില്‍ സജീവം ആണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ജസീലയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ല.

അതേ സമയം ജസീലയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒട്ടുമിക്ക നടിമാര്‍ക്കും സിനിമ സീരിയല്‍ സെറ്റില്‍ വെച്ച് പലരില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലരും പലപ്പോഴും അക്കാര്യം തുറന്നുപറയാറില്ല.

Also Read: അന്ന് ഓണത്തിന് അഭയ ഹിരണ്മയിയെ ചേര്‍ത്തുപിടിച്ച് ഉമ്മ വെച്ച് ഗോപി സുന്ദര്‍, ഇന്നത്തെ ഓണം അമൃതയ്ക്കും മകള്‍ക്കുമൊപ്പം, ചര്‍ച്ചയായി പഴയ പോസ്റ്റ്

എന്നാല്‍ ചിലര്‍ ഇക്കാര്യം തുറന്നുപറയും. അത്തരത്തില്‍ ഒരു ഷൂട്ടിന് പോയപ്പോഴുള്ള ദുരനുഭവമാണ് ജസീല പങ്കുവെക്കുന്നത്. താന്‍ ഒരു ഷൂട്ടിനെത്തിയപ്പോള്‍ സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ തന്നോട് മോശമായി പെരുമാറി എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അതേസമയം ആളുടെ പേര് താരം തുറന്നുപറഞ്ഞിട്ടില്ല.

Advertisement