Home Entertainment Celebrities

അത് കേട്ടപ്പോള്‍ അദ്ദേഹത്തോട് ശരിക്കും പ്രേമം തോന്നി, വെറുതേ നോക്കിയിരിക്കാനൊക്കെ കൊതിയായി, മമ്മൂട്ടിയെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

678

മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനോടകം ഓര്‍ത്തുവെയ്ക്കാന്‍ ഒത്തിരി നല്ല സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്.

Advertisements

പ്രായം കൂടി വരുമ്പോഴും തന്റെ ഒളിമങ്ങാത്ത സൗന്ദര്യം കൊണ്ട് ഇന്നും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അടുത്ത കാലത്തായി പുറത്തുവരുന്ന സിനിമകളിലൂടെയെല്ലാം അദ്ദേഹം കേരളക്കരയെ അമ്പരപ്പിക്കുകയാണ്.

Also Read:മണിച്ചേട്ടന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല എന്നൊക്കെ പലരും പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല ഇതുകേട്ടാല്‍, വലിയ സങ്കടം തോന്നി, കലാഭവന്‍ മണിയുടെ ഭാര്യ പറയുന്നു

വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായാണ് ഇതിലൂടെയെല്ലാം അദ്ദേഹം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ നടി ജുവല്‍ മേരി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നേരിട്ട് കാണാന്‍ മമ്മൂട്ടി സിനിമയിലേക്കാള്‍ കൂടുതല്‍ സുന്ദരനാണെന്ന് ജുവല്‍ പറയുന്നു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരനായ നടന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം എടുക്കുന്ന നിലപാടുകളെല്ലാം വളരെ വ്യത്യസ്തമാണെന്നും ജുവല്‍ പറയുന്നു. അടുത്തിടെ ജൂഡ് ആന്റണിയുടെ മുടിയെക്കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു.

Also Read: ഞാൻ കണ്ടിട്ടുള്ളതിൽ നടന്മാർക്കാണ് ഇന്റിമേറ്റ് രംഗം അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ളത്; മനസ്സ് തുറന്ന് തമന്ന

ഇതിന് പിന്നാലെ അദ്ദേഹം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നുവെന്നും അത് കണ്ടപ്പോള്‍ അദ്ദേഹത്തോട് പ്രേമം തോന്നിയെന്നും അദ്ദേഹത്തെ വെറുതെ നോക്കിയിരിക്കാനൊക്കെ തോന്നിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ജുവല്‍ പറയുന്നു.

Advertisement