പ്രതിഫലം കോടികള്‍, വിജയ് ചിത്രം ദളപതി 67ല്‍ ആക്ഷന്‍ കിങ് അര്‍ജുനും, ആകാംഷയോടെ ആരാധകര്‍

106

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. തമിഴ് സൂപ്പര്‍താരം വിജയ് നായകനാവുന്ന ചിത്രം ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

Advertisements

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ എല്ലാം ഒത്തിരി ശ്രദ്ധനേടാറുണ്ട്. വിജയ് ചിത്രത്തില്‍ മലയാള സിനിമാനടന്‍ നിവിന്‍ പോളിയും അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Also Read: അത് കേട്ടപ്പോള്‍ അദ്ദേഹത്തോട് ശരിക്കും പ്രേമം തോന്നി, വെറുതേ നോക്കിയിരിക്കാനൊക്കെ കൊതിയായി, മമ്മൂട്ടിയെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ആക്ഷന്‍ ഹീറോ അര്‍ജുന്‍ എത്തുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. വിജയിയും അര്‍ജുനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി സംവിധായകന്‍ 5 കോടിയോളം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിനായി വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Also Read: മണിച്ചേട്ടന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല എന്നൊക്കെ പലരും പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല ഇതുകേട്ടാല്‍, വലിയ സങ്കടം തോന്നി, കലാഭവന്‍ മണിയുടെ ഭാര്യ പറയുന്നു

ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ദളപതി 67. ഇത് നൂറു ശതമാനവും തന്റെ ചിത്രമാണെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു ഗാംഗ്‌സ്റ്റര്‍ ഡ്രാമയായിരിക്കും ദളപതി 67 എന്നാണ് വിവരങ്ങള്‍.

Advertisement