ആരും എന്റെ മുഖം കണ്ട് പേടിക്കരുത്, ചുണ്ടുകള്‍ ഭംഗിയാക്കാന്‍ നടത്തിയ ചികിത്സയെക്കുറിച്ച് അഭിരാമി സുരേഷ് പറയുന്നു

427

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Also Read: പ്രതിഫലം കോടികള്‍, വിജയ് ചിത്രം ദളപതി 67ല്‍ ആക്ഷന്‍ കിങ് അര്‍ജുനും, ആകാംഷയോടെ ആരാധകര്‍

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്ത് വന്നിരുന്നു.

എപ്പോഴും സുന്ദരിയായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് അഭിരാമി. അതുകൊണ്ടുതന്നെ തന്റെ സൗന്ദര്യം എപ്പോഴും ശ്രദ്ധിക്കും. ഇപ്പോഴിതാ താന്‍ ലിപ് ഫില്ലര്‍ ചെയ്ത കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അഭിരാമി. ചുണ്ടുകളുടെ വലുപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ വേണ്ടിയുള്ള ട്രീറ്റ്‌മെന്റാണിത്.

Also Read: മണിച്ചേട്ടന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല എന്നൊക്കെ പലരും പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല ഇതുകേട്ടാല്‍, വലിയ സങ്കടം തോന്നി, കലാഭവന്‍ മണിയുടെ ഭാര്യ പറയുന്നു

ശരീരത്തില്‍ എവിടെയെങ്കിലും അനാവശ്യമായി കുഴികളുണ്ടെങ്കില്‍ ഇന്‍ജക്ഷനിലൂടെ അത് മാറ്റിയെടുക്കാം. ഇങ്ങനെ ചെയ്ത് ശരീരം സാധാരണഗതിയിലാക്കുന്ന രീതിയാണ് ഫില്ലര്‍. തന്റെ ചുണ്ടുകള്‍ക്കാണ് താരം ഈ ചികിത്സ ചെയ്തിരിക്കുന്നത്. ആരും തന്റെ മുഖം കണ്ട് പേടിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചികിത്സ നടത്തിയതിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

Advertisement