അദ്ദേഹത്തെ കുറിച്ച് അനാവശ്യം പറയുന്നത് കേട്ടാല്‍ ദേഷ്യം വരും, അത്രയും കടുത്ത ആരാധനയാണ്, നടന്‍ പൃഥ്വിരാജിനെ കുറിച്ച് മാളവിക മേനോന്‍ പറയുന്നു

111

ബാലതാരമായി അഭിനയ രംഗത്ത് സജീവമായി പിന്നീട് നായികയായി മാറിയ താരമാണ് നടി മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന്‍ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

Advertisements

malavika-menon-4

13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തില്‍ സജീവം ആവുകയായിരുന്നു. സിബിഐ ഡയറിക്കുറിപ്പില്‍ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് മാളവിക മോനോന്‍.

Also Read: അത് കേട്ടപ്പോള്‍ അദ്ദേഹത്തോട് ശരിക്കും പ്രേമം തോന്നി, വെറുതേ നോക്കിയിരിക്കാനൊക്കെ കൊതിയായി, മമ്മൂട്ടിയെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

മോഹന്‍ലാലിന്റെ ആറാട്ട് സിനിമയില്‍ ഒരു പ്രധാന വേഷത്തിലും നടി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ പുഴു, സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും മാളവിക ചെറിയതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.

ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിനെ കുറിച്ച് മാളവിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ പൃഥ്വിരാജിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തെ സിനിമയില്‍ കണ്ട അന്നുമുതല്‍ വലിയ ആരാധനയാണെന്നും ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് അനാവശ്യം പറഞ്ഞാല്‍ തനിക്ക് ദേഷ്യം തോന്നാറുണ്ടെന്നും താരം പറയുന്നു.

Also Read: മദ്യപിച്ച് ലക്കുകെട്ട് കാജോളിന്റെ മകൾ, നൈസയെക്കുറിച്ച് ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നു എന്ന് കമന്റുകൾ

കൊറോണ കാരണം പൃഥ്വിരാജ് ജോര്‍ദാനില്‍ ആടുജീവിതം സെറ്റില്‍ കുടുങ്ങിയപ്പോള്‍ വലിയ വിഷമം തോന്നിയെന്നും എന്നാല്‍ അദ്ദേഹം തിരിച്ചെത്തിയതോടെ എന്തെന്നില്ലാത്ത സന്തോഷം തോന്നിയെന്നും താന്‍ നൃത്തം ചെയ്യുന്ന വീഡിയോ അപ്പോള്‍ വൈറലായിരുന്നുവെന്നും മാളവിക പറയുന്നു.

Advertisement