വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നു; കാതല്‍ തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടിയെ കുറിച്ച് ജ്യോതിക

61

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ ദി കോർ ചിത്രത്തിന് മികച്ച രീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് മുതൽ, താരം ഇങ്ങനെ ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

Advertisements

ഇപ്പോൾ ഈ ചോദ്യം താൻ ചോദിച്ചപ്പോൾ മമ്മൂട്ടി നൽകിയ മറുപടിയെ കുറിച്ചാണ് നടി ജ്യോതിക പറയുന്നത്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക പറയുന്നു.

എന്താണ് ഹീറോ എന്ന് ഒരു ചോദ്യവുമായായിരുന്നു എനിക്ക് അദ്ദേഹം മറുപടി നൽകിയത്. ആക്ഷനോ പ്രണയിക്കുകയോ ചെയ്യുന്നതല്ല നായകൻ. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുകയും അത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു ഹീറോ. യഥാർഥ ഹീറോ എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞ മറുപടി എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്.

അദ്ദേഹത്തെയാണ് അഭിനന്ദിക്കേണ്ടത്. വർക്കായില്ലെങ്കിൽ നഷ്ടം അദ്ദേഹത്തിനായിരുന്നുവെന്നും കാതൽ സിനിമയിലെ നായികയായ ജ്യോതിക വ്യക്തമാക്കി.

 

Advertisement