ബാഹുബലിക്ക് ശേഷം പ്രഭാസ് കെണിയില്‍പ്പെട്ടത് പോലെ, അദ്ദേഹത്തിന് അഭിനയിക്കാന്‍ താത്പര്യമുള്ള സിനിമകളെ പറ്റി കേട്ടപ്പോള്‍ എനിക്ക് അതിശയം തോന്നി, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

150

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Also Read:ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചാണ് രാജസ്ഥാനിലെ രാത്രി ആ ഗാനത്തിനായി പകര്‍ത്തിയത്; മലൈക്കോട്ടൈ വാലിബനിലെ ആ ഗാനം

പൃഥ്വിരാജിന് എപോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലി എന്ന അലംകൃതയ്ക്കും ആരാധകരുണ്ട്. സലാര്‍ ആണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രഭാസിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സലാറിന്റെ ഷൂട്ടിന്റെ സമയത്ത് താനും പ്രഭാസും ഒത്തിരി സംസാരിച്ചിട്ടുണ്ടെന്നും പ്രഭാസിന് ഇനിഎങ്ങനെയുള്ള സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

Also Read:25 ലക്ഷത്തോളം രൂപയാണ്‌ ആ അവസ്ഥയില്‍ എന്റെ കൈയ്യില്‍ വെച്ചുതന്നത്, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച മനുഷ്യനാണ് സുരേഷേട്ടന്‍, അനൂപ് മേനോന്‍ പറയുന്നു

അദ്ദേഹത്തിന്റെ ബാഹുബലി ഇറങ്ങിയതിന് പിന്നാലെ പ്രഭാസ് ഒരു കെണിയില്‍പ്പെട്ടത് പോലെയാണ്. വലിയ തുക മുടക്കി എടുക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയാണെന്നും ഒരു നടനെന്ന നിലയില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് പ്രഭാസിന് ഇഷ്ടമെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement