അപ്പോഴാണ് ആശുപത്രിയുടെ ഭാഗത്തുനിന്നും വന്‍ വീഴ്ച സംഭവിച്ചു എന്ന് മനസിലാക്കുന്നത്; വെളിപ്പെടുത്തി സുബിയുടെ കുടുംബം

297

ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല അവതാരികയും നടിയുമായിരുന്ന സുബി സുരേഷിന്റെ മരണം. ഇപ്പോഴിതാ സുബിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭാഗത്തും നിന്നും സംഭവിച്ച വീഴ്ചയെ കുറിച്ചാണ് കുടുംബം സംസാരിക്കുന്നത് .

Advertisements

ലിവർ മാറ്റിവയ്ക്കാൻ ആകില്ലെന്നും, അത് റിസ്‌ക്കാണെന്ന് ആശുപത്രിക്കാർ അവസാന സമയത്താണ് പറഞ്ഞതെന്ന് കുടുംബം പറയുന്നു. എല്ലാം നേരത്തെ സെറ്റ് ചെയ്തതാണ്, 25 ദിവസം ആണ് ഐസിയുവിൽ സുബി കിടന്നത്.

മെഡിക്കൽ ബോർഡ് കൂടി ചെന്നപ്പോഴാണ് ഡോക്ടർമാർ ഈ റിസ്‌ക്കിനെ കുറിച്ച് പറഞ്ഞത്. ബിലിറൂബിൻ കൂടിയതുകൊണ്ട് ഓർമ്മ പോകും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു എന്നാൽ ഓർമ്മ ഒന്നും പോയില്ലെന്നും ഇവർ പറയുന്നു.

also read വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നു; കാതല്‍ തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടിയെ കുറിച്ച് ജ്യോതിക

സിസ്റ്ററിനോട് കനകസിംഹാസനത്തിന്റെ കഥ പറയുന്നതിനിടെയാണ് ആള് പോയത്. പിന്നീട് ചടങ്ങൊക്കെ കഴിഞ്ഞ് ഞാനും സുഹൃത്തും കൂടി ബിൽ അടയ്ക്കാനായി ആശുപത്രിയിൽ പോയി. രണ്ടുലക്ഷം അടയ്ക്കണം , നാല് ലക്ഷം ആയിരുന്നു അതിൽ രണ്ടുലക്ഷം ഡിസ്‌കൗണ്ട് കഴിച്ചിട്ടുള്ള തുകയാണിത്. 28 ലക്ഷത്തിന്റെ ഇൻഷുറൻസ് ഉണ്ടായിരുന്നു, എന്നാൽ അത് കിട്ടിയില്ല പാൻക്രിയാസിനും ലിവറിനും വന്നാൽ നമ്മൾക്ക് അത് കിട്ടില്ല. അതിന്റെ ക്ലെയിമിനാണ് ആശുപത്രിയിൽ പോയത്.

എന്നാൽ ആശുപത്രിക്കാർ ബിൽ തന്നില്ല. നേരത്തെ തന്നെ ആശുപത്രിയിലെ പരാതിയെക്കുറിച്ച് ചാനലുക്കാർ ചോദിച്ചെങ്കിലും ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഇതിനെതിരെ കേസ് കൊടുത്തകണം എന്ന് വരെ പലരും ഞങ്ങളോട് പറഞ്ഞു.

അതേസമയം സുബിയെ ചികിത്സിക്കേണ്ട ഡോക്ടർ അവളുടെ രോഗ വിവരം അറിഞ്ഞിട്ടില്ല എന്ന് കാട്ടി ട്വിറ്ററിൽ ഇട്ടിരുന്നു. അതും ഒരു ചാനലിൽ വന്നപ്പോഴാണ് നമ്മൾ അറിയുന്നത്. അപ്പോഴാണ് ആശുപത്രിയുടെ ഭാഗത്തുനിന്നും വൻ വീഴ്ച സംഭവിച്ചു എന്ന് മനസിലാക്കുന്നത്.

മറ്റേതിങ്കിലും ഹോസ്പിറ്റലിൽ ആയിരുന്നു എങ്കിൽ ഇന്നും നമ്മുടെ സുബി ജീവനോടെ ഉണ്ടായേനെ എന്ന് കുടുംബം പറയുന്നു.

Advertisement