ഇത് പുതിയ ജ്യോതിക; രണ്ടാം വരവില്‍ ലുക്കിലും മാറ്റം വരുത്തി താരം

42

ഒരു കാലത്ത് തമിഴ് സിനിമാ ലോകത്ത് തിളങ്ങി നിന്ന നടിയാണ് ജ്യോതിക. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോള്‍ പഴയത് പോലെ സിനിമയില്‍ സജീവം ആവുകയാണ് താരം. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ തിരിച്ചുവന്നതിന് ശേഷം ജ്യോതിക കൂടുതലും സ്ത്രീപക്ഷ ചിത്രങ്ങളാണ് ഏറ്റെടുത്ത് ചെയ്തിരുന്നത്.

Advertisements

രണ്ടാം വരവില്‍ ലുക്കിലും വലിയ മാറ്റം ആണ് നടി നടത്തിയത്. ഇപ്പോഴിതാ പുതിയ കുറേ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. നോക്കിയിരുന്ന് പോകുന്ന സൗന്ദര്യവും ലുക്കും. ഇത് പുതിയ ജ്യോതിക എന്നാണ് വരുന്ന കമന്റുകള്‍.

 

കാതല്‍ ദ കോര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി. ഇപ്പോഴിതാ ഷൈയിത്താന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും.

ബോളിവുഡില്‍ ഇപ്പോള്‍ വെബ് സീരീസും, സിനിമയുമായി ഒന്നിന് പിറകെ ഒന്നായി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ് ജ്യോതിക.

Advertisement