ചടുലമായ മഞ്ഞ വസ്ത്രത്തില്‍ ആത്മവിശ്വാസത്തോടെ ; തന്റെ പുതിയ ചിത്രങ്ങളുമായി അനുശ്രീ

23

മലയാള സിനിമയില്‍ സജീവമായ അഭിനേത്രിയാണ് അനുശ്രീ. 2012ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി.

Advertisements

ഇതിന് പിന്നാലെ കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു അനുശ്രീയ്ക്ക്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു താരം കൂടിയാണ് അനുശ്രീ. തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇടയ്ക്കിടെ എത്താറുണ്ട് താരം.

ഇപ്പോഴിതാ മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. ചടുലമായ മഞ്ഞ വസ്ത്രത്തില്‍ ആത്മവിശ്വാസത്തോടെ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

അതേസമയം സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും , നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി .

Advertisement