വിവാഹത്തില്‍ എനിക്കും പങ്കാളിക്കും താത്പര്യമില്ല, അമ്മയായത് വിവാഹിതയാവാതെ, ആലോചിച്ച് എടുത്ത തീരുമാനമെന്ന് കല്‍ക്കി

95

പ്രമുഖ ബോളിവുഡ് താരമാണ് കല്‍ക്കി കേക്ല. കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഒരിടം കണ്ടെത്തിയ കല്‍ക്കിക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. പലപ്പോഴും കല്‍ക്കി പല വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

താന്‍ ഒമ്പതാമത്തെ വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടതായും കല്‍ക്കി തുറന്നുപറഞ്ഞിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read: കടംകയറി സ്വത്തുക്കളെല്ലാം വില്‍ക്കേണ്ടി വന്നു, സമാധാനം നഷ്ടപ്പെട്ടു, പ്രണയിച്ച് വിവാഹിതയായ കാവേരിയുടെ വിവാഹജീവിതം തകരാനുള്ള കാരണം തുറന്ന് പറഞ്ഞ് സുചിത

താന്‍ ഈ അനുഭവം പങ്കുവെക്കുന്നത് തന്നോട് ആര്‍ക്കും സഹതാപം തോന്നാന്‍ വേണ്ടിയല്ല. മാതാപിതാക്കളും കുട്ടികളും ഈ വിഷയത്തെ കുറിച്ച് തുറന്നുസംസാരിക്കണമെന്നും എന്നാല്‍ തങ്ങളുടെ കുട്ടികളെ ഇത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുത്താന്‍ കഴിയുമെന്നും കല്‍ക്കി പറഞ്ഞിരുന്നു.

അടുത്തിടെയായിരുന്നു താരം അമ്മയായത്. വിവാഹിതയാവും മുമ്പായിരുന്നു താരം അമ്മയായത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കല്‍ക്കി. വിവാഹം കഴിക്കേണ്ടെന്ന് താന്‍ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും തന്റെ പങ്കാളിയും വിവാഹത്തില്‍ താത്പര്യമുള്ള ആളല്ലെന്നും കല്‍ക്കി പറയുന്നു.

Also Read: അന്ന് ഞാൻ കരഞ്ഞതിന് കണക്കില്ല; പിരിയുമ്പോൾ മറ്റൊരു മാർഗ്ഗവും ഇല്ലല്ലോ; പക്ഷേ ആ സങ്കടം കൃത്യമായി കിട്ടിയത് എന്റെ അമ്മക്കായിരുന്നു

തങ്ങള്‍ ഒന്നിച്ച് ഗോവയിലാണ് താമസം. മകള്‍ പച്ചപ്പൊക്കെയുള്ള സ്ഥലത്ത് വളരണം. അതുകൊണ്ടാണ് ഗോവയിലേക്ക് താമസം മാറിയതെന്നും കല്‍ക്കി പറയുന്നു. ഇസ്രായേല്‍ യാത്രക്കിടെ പരിചയപ്പെട്ട ഗായ് ഹര്‍ഷ്‌ബെര്‍ഗാണ് കല്‍ക്കിയുടെ ഭര്‍ത്താവ്.

Advertisement