അന്ന് ഞാൻ കരഞ്ഞതിന് കണക്കില്ല; പിരിയുമ്പോൾ മറ്റൊരു മാർഗ്ഗവും ഇല്ലല്ലോ; പക്ഷേ ആ സങ്കടം കൃത്യമായി കിട്ടിയത് എന്റെ അമ്മക്കായിരുന്നു

805

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് പ്രിയ വാര്യർ. തന്റെ ആദ്യ സിനിമയിലെ കണ്ണിറുക്കൽ സീനിലൂടെ ഇന്ത്യയൊന്നാകെ ആരാധകരെ സൃഷ്ടിച്ച താരം കൂടിയാണ് പ്രിയ. അവസരങ്ങൾ ലഭിക്കുന്നതിന് മുന്നേ ഫെയിമസ് ആയെങ്കിലും താരത്തിന് കരിയറിൽ ശക്തമായി പിടിച്ച് നില്ക്കുവാൻ സാധിച്ചിരുന്നില്ല.

കടുത്ത സൈബർ ആക്രമണങ്ങളാണ് പ്രിയയ്ക്ക് നേരിടേണ്ടി വന്നത്. എന്നാലും അതിനെയെല്ലാം അതി ജീവിച്ച് അവസരങ്ങൾക്കായി കാത്തിരക്കാൻ താരം തയ്യാറായി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാനലിലാണ് താരം സംസാരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പുള്ള വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിലുടെ വൈറലാവുകയാണ്.

Advertisements



Also Read

ആൺകുട്ടികൾ സ്വാർത്ഥരാണ്; അമ്മമാർ മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടഞ്ഞുക്കൊണ്ടേ ഇരിക്കും; ആൺകുട്ടികളെ കുറിച്ച വനിതാ വിജയകുമാർ

സ്‌കൂൾ ജീവിത്തിൽ സുഹൃത്തുക്കൾ കുറവായിരുന്നെന്നും ഉണ്ടായിരുന്നത് ആൺ സുഹൃത്തുക്കൾ ആയിരുന്നെന്നും ആണ് താരം പറയുന്നത്. ഒരു കൊല്ലം കഷ്ടപ്പെട്ട് സുഹൃത്തിനെ ഉ്ണ്ടാക്കി വരുമ്പോൾ ടീച്ചർമാർ തന്നെ അത് തകർത്ത് കളയും. ഞാനുമായി കൂട്ട് കൂടണ്ട എന്ന് ആ കുട്ടികളുടെ മാതാപിതാക്കളോട് പറയും.പണയത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണകളില്ല. പ്രണയത്തിൽ വ്യക്തിത്വം നിലനിർത്താൻ കഴിയണം. അങ്ങനെ ഒരാളുണ്ടെങ്കിൽ മാത്രം റിലേഷൻഷിപ്പ് മതിയെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അഭിമുഖത്തിൽ പ്രിയ വ്യക്തമാക്കുന്നുണ്ട്.

ഞാൻ ആദ്യമായി ഡേറ്റ് ചെയ്ത ആളുമായി നല്ല രീതിയിൽ പോയി. വേർപിരിഞ്ഞ ശേഷവും ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. ‘ഏറ്റവും മോശം ഭാഗമെന്നത് കുടുംബവും അതിൽ വിശ്വസിച്ചിരുന്നു. ഈ പയ്യനെ എന്റെ ഫാമിലി ജീവന് തുല്യം സ്നേഹിച്ചു. എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതൽ ആ പയ്യനെ വിളിക്കുമായിരുന്നു. അതിനാലാണ് കൂടുതൽ വേദനിച്ചത്. ബന്ധം പരാജയപ്പെട്ടപ്പോൾ ഞാൻ കരഞ്ഞു, എന്റെ അമ്മ ഒപ്പം കരഞ്ഞു’

Also Read
ഞാനിപ്പോൾ ജീവിതത്തെ പ്രണയിക്കുകയാണ്; സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗീക ബന്ധം ആഗ്രഹിക്കുന്നത് നാല്പ്പത് വയസ്സിന് മുകളിലായിരിക്കും; തുറന്ന് പറഞ്ഞ് വിദ്യാബാലൻ

നമ്മുടെ മാതാപിതാക്കൾ വിഷമിക്കുന്നതാണ് ഏറ്റവും മോശം. എനിക്കത് ഡീൽ ചെയ്യാൻ കഴിയുമായിരുന്നു. എന്റെ കരിയറിനെ കുറിച്ച് ഞാൻ ശ്രദ്ധിക്കേണ്ട സമയമായിരുന്നെന്നും പ്രിയ കൂട്ടിച്ചോർത്തു.

Advertisement