കഴിഞ്ഞ ശസ്ത്രക്രിയയില്‍ വച്ച സ്‌ക്രൂവും പ്ലേറ്റുമൊക്കെ എടുത്തുമാറ്റി പുതിയൊരു അസ്ഥി അവിടെ സ്ഥാപിക്കണം; അസുഖത്തെ കുറിച്ച് നടി കല്യാണി രോഹിത്‌

780

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന നിരവധിപേരെ നമുക്ക് അറിയാം. അത്തരത്തില്‍ ഒരാളാണ് നടി കല്യാണി രോഹിത് എന്ന പൂര്‍ണിത. ശ്രദ്ധിക്കപ്പെടുന്ന നിരവധി സിനിമയില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്. മുല്ലവള്ളിയും തേന്മാവും എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് ഈ താരത്തെ പ്രേക്ഷകര്‍ക്ക് പരിചയം.

Advertisements

ഇപ്പോഴിതാ ഏറെ നാളുകള്‍ക്കു ശേഷം നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെക്കുറിച്ച് പറയുകയാണ് കല്യാണി, ശസ്ത്രക്രിയ വിജയിച്ചില്ല എന്നും അതുകൊണ്ടു താനിപ്പോള്‍ വേദനയിലൂടെയാണ് കടന്നുപോകുന്നത് എന്നും നടി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

കല്യാണി രോഹിത്തിന്റെ കുറിപ്പ് ഇങ്ങനെ.. ശാരീരികമായും വൈകാരികമായും എന്നെ ക്ഷീണിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ഒന്നര മാസങ്ങള്‍. അനാരോഗ്യത്തിന്റെ നെല്ലിപ്പടി കണ്ടു ഞാന്‍. 2016 ല്‍ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു ഞാന്‍. കുറേ കാലത്തേക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ മകള്‍ നവ്യയ്ക്ക് ജന്മം നല്‍കി. ആറ് മാസത്തിന് മുന്‍പ് വീണ്ടും നടുവിന് വേദന ആരംഭിച്ചു. ഒരു വിദഗ്ധ ഡോക്ടറെ കണ്ടപ്പോള്‍ ഒരിക്കലും കേള്‍ക്കില്ലെന്ന് കരുതിയിരുന്ന ഒരു കാര്യമാണ് കേട്ടത്. മുന്‍ ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയിച്ചിട്ടില്ലെന്നും മറ്റൊരു ശസ്ത്രക്രിയക്ക് കൂടി വിധേയയാവണമെന്നുമായിരുന്നു അത്.

Also readമേക്കപ്പ് ഐറ്റംസ് ഒന്നുമില്ല, ഇതാണ് എന്റെ ബാഗില്‍ എപ്പോഴുമുണ്ടാവുന്ന ഒരു സാധനം, തുറന്നുകാണിച്ച് സായ് പല്ലവി, സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ എന്ന് ആരാധകര്‍

കഴിഞ്ഞ ശസ്ത്രക്രിയയില്‍ വച്ച സ്‌ക്രൂവും പ്ലേറ്റുമൊക്കെ എടുത്തുമാറ്റി പുതിയൊരു അസ്ഥി അവിടെ സ്ഥാപിക്കണം. ഇത്തവണ അത് ഭേദമാവാന്‍ കൂടുതല്‍ സമയം എടുക്കും. പക്ഷേ ഡോക്ടര്‍മാരോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. അവര്‍ എന്നോടൊപ്പം തന്നെ നിന്നു. എന്റെ അഞ്ച് വയസുകാരി മകള്‍ നവ്യയില്‍ നിന്നാണ് എനിക്ക് ഏറ്റവും വലിയ പരിചരണം ലഭിക്കുന്നത്.

Also readഇളം നിറത്തിലുള്ള വേഷത്തില്‍ കുറച്ച് മേക്കപ്പും അല്‍പ്പം ഹെവിയായ കമ്മലും ആണ് താരം ധരിച്ചത്; ലക്ഷ്മി നക്ഷത്രയുടെ പുതിയ വിശേഷം അറിഞ്ഞോ ?

അവള്‍ എന്നോട് കാണിക്കുന്ന സഹാനുഭൂതിയും കാരുണ്യയും വിശ്വസിക്കാന്‍ പ്രയാസം! ഏറെ ദൂരം പോവാനുണ്ട് എനിക്ക്. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട്. കുടുംബത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. എന്റെ ശരീരത്തെ ഇനിയൊരിക്കലും ഞാന്‍ കണ്ണടച്ച് വിശ്വസിക്കില്ല. ദയവായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുത്. തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നത്. ശസ്ത്രക്രിയക്ക് ശേഷം എന്റെ മാനസികാരോഗ്യത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത് നടി കുറിച്ചു.
.

 

Advertisement