പുതിയ ആളെ കിട്ടിയോ, ഡേറ്റിങ്ങില്‍ ആണോ ? ; പ്രിയക്കൊപ്പം ഗോപി സുന്ദര്‍

128226

സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ചര്‍ച്ച ആവാറുള്ള ഒരു പേരാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ. പലപ്പോഴും താരത്തിന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. ഇതിന് പിന്നാലെ കൂടുതല്‍ വിമര്‍ശനമാണ് ഈ താരം കേള്‍ക്കേണ്ടിവരാര്‍. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഗായിക അഭയാ ഹിരണ്‍മഴിയുമായി ഗോപി സുന്ദര്‍ ലിവിംങ് ടുഗതര്‍ ആരംഭിച്ചത്. എന്നാല്‍ ഏറെനാള്‍ ഒന്നിച്ചു കഴിഞ്ഞശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ ഗായിക അമൃത സുരേഷുമായി ഒന്നിക്കുകയായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രണയം താരങ്ങള്‍ പുറത്തു പറഞ്ഞത്.

Advertisements

ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും നിരവധി വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ അടുത്ത് അമൃതയും ഗോപിയും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇതിനിടെ അമൃതയ്‌ക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദര്‍ എത്തി. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മറ്റൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also readഇളം നിറത്തിലുള്ള വേഷത്തില്‍ കുറച്ച് മേക്കപ്പും അല്‍പ്പം ഹെവിയായ കമ്മലും ആണ് താരം ധരിച്ചത്; ലക്ഷ്മി നക്ഷത്രയുടെ പുതിയ വിശേഷം അറിഞ്ഞോ ?

പുതിയ ഫോട്ടോയില്‍ ഗോപിക്കൊപ്പം പ്രിയ നായരാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. പ്രിയയെ ഗോപി സുന്ദര്‍ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം. ഗോപി സുന്ദറിനൊപ്പം ഉള്ള ഫോട്ടോ പ്രിയ പങ്കിട്ടതോടെ പുതിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആരാണ് ആ സുന്ദരി എന്ന് അറിയാനായിരുന്നു പ്രേക്ഷകര്‍ക്ക് തിടുക്കം.

Also readകഴിഞ്ഞ ശസ്ത്രക്രിയയില്‍ വച്ച സ്‌ക്രൂവും പ്ലേറ്റുമൊക്കെ എടുത്തുമാറ്റി പുതിയൊരു അസ്ഥി അവിടെ സ്ഥാപിക്കണം; അസുഖത്തെ കുറിച്ച് നടി കല്യാണി രോഹിത്‌

ഉസ്താദ് ഹോട്ടലില്‍ എത്തിയ ചിത്രവും പ്രിയ ടാഗ് ചെയ്തിട്ടുണ്ട്. ഫോട്ടോ വൈറലായതോടെ നിരവധി കമന്റുകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ പ്രിയ ഒരു ആര്‍ട്ടിസ്റ്റ് ആണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ മറ്റു കഥകള്‍ ഒന്നും അറിയില്ല. ഇരുവരും ഡേറ്റിങ്ങില്‍ ആണോ എന്ന തരത്തിലുള്ള ചോദ്യം വരുന്നുണ്ട്. Happy 16 ഗോപ്‌സ് എന്നാണ് ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ചത്.

അതേസമയം ആരാധകര്‍ ഏറെയുള്ള സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. ഇദ്ദേഹത്തിന് രണ്ട് മക്കള്‍ ഉണ്ട്. നേരത്തെ അഭിമുഖത്തില്‍ എല്ലാം തന്റെ മക്കളെ കുറിച്ച് ഗോപി സുന്ദര്‍ സംസാരിച്ചിരുന്നു. എന്നാല്‍ ആദ്യ ഭാര്യയുമായി പിരിഞ്ഞതിന്റെ കാരണം ഒന്നും താരം പറഞ്ഞിട്ടില്ല. പൊതുവേ തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാറുണ്ട് ഗോപി സുന്ദര്‍.

എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി

Advertisement