മമ്മൂട്ടിക്ക് എന്തോ വിരോധമുണ്ട് തന്നോട്; സിനിമകളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു; അങ്ങോട്ട് പോയി അവസരം ചോദിച്ചിട്ടില്ല: ഗണേഷ് കുമാർ

1747

ഇരകൾ എന്ന 1985 ൽ റിലീസായ കെജി ജോർജ് സിനിമയിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് കെ ബി ഗണേഷ്‌കുമാർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച ഗണേഷ് കുമാർ കൂടുതലും വില്ലൻ വേഷങ്ങളിലാണ് തിളങ്ങിയത്.

പിതാവ് ബാലകൃഷ്ണപിള്ളയുട പാത പിന്തുടർന്ന് രാഷ്ട്രീയത്തിലുമെത്തിയ ഗണേഷ്‌കുമാർ മന്ത്രിയായും തിളങ്ങിയിരുന്നു. നിലവിൽ പത്തനാപുരം എംഎൽഎ ആണ് അദ്ദേഹം. നടനായി തിളങ്ങുന്നതിനൊപ്പം തന്നെ സാമൂഹിക സേവനത്തിലും ഈ എംഎൽഎ മുൻനിരയിലാണ്.

Advertisements

ഇപ്പോഴിതാ മെഗാതാരം മമ്മൂട്ടിയെ കുറിച്ച് ഗണേഷ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയിയൽ വൈറലാകുന്നത്. തന്നെ മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്നാണ് ഗണേഷ് പറയുന്നത്. മമ്മൂട്ടിയുടെ കൂടെ ഒരു സിനിമ ചെയ്തിട്ട് 20 വർഷത്തോളമായെന്നും ഗണേഷ് കുമാർ പറഞ്ഞു.

ALSO READ- പുതിയ ആളെ കിട്ടിയോ, ഡേറ്റിങ്ങില്‍ ആണോ ? ; പ്രിയക്കൊപ്പം ഗോപി സുന്ദര്‍

മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും എന്നാൽ തന്നെ അദ്ദേഹത്തിന് ഇഷ്ടമല്ലെന്നാണ് ഗണേഷ് കുമാർ പറയുന്നത്.തന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം അറിയില്ല. തന്റെ ഒരു റോൾ മോഡൽ ആയിട്ടാണ് അദ്ദേഹത്തെ കാണുന്നത്. അത് നടൻ എന്ന നിലയിലും, വ്യക്തി ആയിട്ടാണെണെങ്കിലും തനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ തന്നിൽ നിന്നും പുള്ളി അകലം പാലിച്ചിരിക്കുകയാണ്. എന്തെന്ന് അറിയില്ല എന്നാണ് ഗണേഷ് കുമാർ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

‘ഇരുപതു വർഷത്തിലധികമായി ഒരുമിച്ച് സിനിമ ചെയ്തിട്ട്. മുൻപ് ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ദി കിംഗ് എന്ന സിനിമ ആയിരുന്നു ഏറ്റവും ഒടുവിൽ ചെയ്തത്. അതിന് ശേഷം ഒറ്റ സിനിമപോലും ഒരുമിച്ചുചെയ്തിട്ടില്ല. കാരണം ഇതുവരെയും തനിക്ക് അറിയില്ലെന്നും താൻ അവസരങ്ങൾ ആരോടും പോയി ചോദിച്ചിട്ടില്ലെന്നുമാണ് ഗണേഷ് കുമാർ വെളിപ്പെടുത്തിയിരിക്കുന്നത്.

താരംഘടനയായ അമ്മ യോഗങ്ങളിൽ കാണുമ്പോൾ സംസാരിക്കും. എന്നല്ലാതെ വലിയ ബന്ധമൊന്നുമില്ല. താനാദ്യമായി അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹത്തിന് 36 വയസ്സാണ്.അന്ന് സിനിമയിൽ താൻ ഒന്നും ഇല്ല. അന്ന് മുതൽ കണ്ട് ആരാധിച്ച ആളാണ് താൻ. സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുക്കുന്ന ആളാണ്. പക്ഷേ എന്തോ എന്നോട് പുള്ളിക്ക് ഒരു വിരോധമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

താൻ അതേസമയം, ലാലേട്ടനെയും, സിദ്ദിഖിനെയും, ഇടവേള ബാബുവിനേയും ഒക്കെ താൻ കോണ്ടാക്ട് ചെയ്യാറുണ്ടെന്നും എന്നാൽ അത്തരത്തിലുള്ള ബന്ധം മമ്മുക്കയുമായി ഇല്ലെന്നുമാണ് ഗണേഷ് കുമാർ ന്യൂസ് 18 ചാനലിനോട് പറഞ്ഞത്.

എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി

Advertisement