പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു, കനക ഇപ്പോള്‍ കഴിയുന്നത് വളരെ സന്തോഷത്തില്‍, പ്രിയനടിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് കുട്ടി പത്മിനി

441

തെന്നിന്ത്യന്‍ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി കനക. മലയാളത്തില്‍ എണ്ണമറ്റ ചിത്രങ്ങളില്‍ അഭിനയിച്ച താരം തമിഴിലും, തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചു. മുകേഷിന്റെ നായികയായാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്.

Advertisements

തുടര്‍ന്ന് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരം 2000 ത്തോടെ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് താരത്തെ കാണുന്നത് സില്ലുനു ഒരു കാതല്‍ എന്ന സിനിമയിലൂടെ അതിഥി വേഷത്തിലാണ്. സിനിമയില്‍ സജീവമല്ലെങ്കിലും താരം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു.

Also Read: ജ്യോതികയെ പോലെ ഒരു നടി ചിത്രത്തില്‍ വേണം എന്ന് പറഞ്ഞത് മമ്മൂട്ടി തന്നെ; ജിയോ ബേബി പറയുന്നു

അമ്മയുടെ മരണവും. അച്ഛനുമായുളള സ്വത്ത് തര്‍ക്കവും താരത്തെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചു. അടുത്തിടെയാണ് താരത്തിന്റെ വീടിന് തീപിടിച്ചെന്നും വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കത്തിനശിച്ചെന്നും പറഞ്ഞ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഇപ്പോഴിതാ കനകയുടെ ജീവിതത്തെ കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കനക ഇപ്പോള്‍ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും താന്‍ നേരിട്ടുപോയി കണ്ടുവെന്നും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായെന്നും തന്നോട് ഒത്തിരി നേരെ നന്നായി സംസാരിച്ചുവെന്നും പത്മിനി പറയുന്നു.

പഴയ ഒരു ഓര്‍മ്മ വെച്ചായിരുന്നു വീട്ടിലേക്ക് പോയത്. ഒത്തിരി നേരം കാത്തിരുന്നപ്പോഴായിരുന്നു കനക വന്നതെന്നും തന്നെ കണ്ടപ്പോള്‍ മനസ്സിലായെന്നും റോഡരികില്‍ നിന്നും കുറച്ച് സംസാരിച്ചതിന് ശേഷം പുറത്ത് ഒരു കോഫി ഷോപ്പില്‍ പോയെന്നും ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചുവെന്നും പത്മിനി പറയുന്നു.

Also Read: അമ്മയും മറ്റുള്ളവരും വര്‍ഷങ്ങളായി എന്നോട് ഇത് പറയാറുണ്ട്; സദ്യ കഴിക്കുന്ന ഈ താരത്തെ മനസിലായോ ?

അവള്‍ക്ക് ഇഷ്ടമുള്ള കേക്കെല്ലാം വാങ്ങിക്കൊടുത്തു. വളരെ സ്‌നേഹത്തോടെയാണ് തന്നോട് സംസാരിച്ചതെന്നും അച്ഛനുമായുള്ള പ്രശ്‌നങ്ങളെല്ലാം മാറിയെന്നും നല്ല രീതിയിലാണ് കഴിയുന്നതെന്നും കനക പറഞ്ഞുവെന്നും അത് കേട്ടപ്പോള്‍ സന്തോഷമായെന്നും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണെന്നാണ് കനക തന്നോട് പറഞ്ഞതെന്നും പത്മിനി പറയുന്നു.

Advertisement