ജ്യോതികയെ പോലെ ഒരു നടി ചിത്രത്തില്‍ വേണം എന്ന് പറഞ്ഞത് മമ്മൂട്ടി തന്നെ; ജിയോ ബേബി പറയുന്നു

209

ഇതുവരെ ചെയ്യാത്ത ഒരു വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രമാണ് കാതൽ. ആദ്യദിനം തന്നെ മികച്ച പ്രതികരണം ചിത്രം നേടി. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ അഭിനയിച്ചത്. ജിയോ ബേബിയാണ് സിനിമ സംവിധാനം ചെയ്തത്. ഇപ്പോൾ ജിയേ നൽകിയ അഭിമുഖത്തിൽ സിനിമയുടെ പിന്നണിയിൽ നടന്ന സംഭവത്തെക്കുറിച്ചാണ് പറഞ്ഞത്.

Advertisements

സിനിമയുടെ കഥ ആദർശ് പറഞ്ഞപ്പോൾ ആദ്യം തന്നെ തന്റെ മനസിലേക്ക് വന്നത് മമ്മൂട്ടിയുടെ മുഖം ആയിരുന്നു. മമ്മൂട്ടിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ നോക്കാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കഥ കേട്ടതോടെ കാര്യങ്ങളൊക്കെ വേഗത്തിൽ നടന്നു. അതേസമയം സിനിമയിൽ ജ്യോതികയെ പോലെ ഒരു നായിക വേണമെന്ന് മമ്മൂക്ക തന്നെയാണ് പറഞ്ഞത്. മലയാളം പഠിക്കാനും മറ്റുമായിട്ട് ജ്യോതിക ഒരുപാട് കഷ്ടപ്പെട്ടു.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ് എന്നീ തീർത്തും വ്യത്യസ്തമായ മൂന്ന് സിനിമകൾക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാത്തൊരു സിനിമയുമായാണ് മമ്മൂട്ടി കമ്പനി കാതൽ ദി കോറുമായി വന്നിരിക്കുന്നത്. മമ്മൂട്ടിയെന്ന നടൻ മാത്യു ദേവസ്സിയായതാണോ മാത്യു ദേവസ്സി നേരിട്ട് സ്‌ക്രീനിൽ വന്നതാണോ എന്നൊന്നും മനസ്സിലാകില്ല. വെള്ളിത്തിരയിൽ ചീറിത്തെറിക്കുന്ന മമ്മൂട്ടിയാണോ ഇതെന്ന് തീർച്ചയായും സംശയിച്ചു പോകും.

also read
എന്തൊരു ഭയങ്കരമായ ലുക്കാണിത്; വാപ്പയുടെ ചിത്രത്തെ പ്രശംസിച്ച് ദുല്‍ഖര്‍
നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവർക്കൊപ്പം ആർ.എസ്. പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ഉണ്ട്.

https://youtu.be/Mgbb4_jmsik

Advertisement