എന്തൊരു ഭയങ്കരമായ ലുക്കാണിത്; വാപ്പയുടെ ചിത്രത്തെ പ്രശംസിച്ച് ദുല്‍ഖര്‍

418

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ബ്ലാക്ക് ഷർട്ടും വെള്ളമുണ്ടും ധരിച്ച് ജീപ്പിൽ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയെയാണ് ആദ്യ പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്. നിമിഷനേരം കൊണ്ടാണ് ഇത് വൈറലായത്.

Advertisements

ജോസ് എന്ന കഥാപാത്രത്തെയാണ് ടർബോയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഇടവേളക്കുശേഷം മമ്മൂട്ടി കോമഡി കഥാപാത്രത്തിൽ എത്താൻ പോവുകയാണ്. ഇപ്പോഴിതാ ടർബോയുടെ ഫസ്റ്റ് ലുക്കിനെ കുറിച്ച് നടൻ ദുൽഖർ സൽമാൻ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ദ മാൻ, ദ ഹീറോ, ദ മാസ്റ്റർ, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബി?ഗ് സ്‌ക്രീനിൽ കാണുന്നതിനായി കാത്തിരിക്കാനാവില്ല. ടർബോയുടെ മുഴുവൻ ടീമിനും എല്ലാ ആശംസകളും അറിയിക്കുന്നു’, എന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. ഒപ്പം ടർബോ ഫസ്റ്റ് ലുക്കും പങ്കുവച്ചിട്ടുണ്ട്.

മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന സിനിമയാണ് ടർബോ. നൂറ് ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടർബോ ഒരു ആക്ഷൻ കോമഡി ജോണറിൽ ഉള്ള സിനിമയാണെന്ന് നേരത്തെ മിഥുൻ പറഞ്ഞിരുന്നു.

 

 

 

Advertisement