പൂജാമുറിയിലെ വിളക്കില്‍ നിന്നും തീ പടര്‍ന്നുകയറി, നടി കനകയുടെ വീട് കത്തിനശിച്ചു, നടുക്കം

1883

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു കനക. മലയാളി അല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ മനസില്‍ ഒരു മലയാളികുട്ടിയായി കുടിയിരുന്ന താരമാണ് കനക. അതിന് കാരണം അവര്‍ അവതരിപ്പിച്ച അല്‍പം അഹങ്കാരമൊക്കെയുള്ള അത്യാവശ്യം പ്രകടനം നടത്താനുള്ള സ്പേയ്സുള്ള കഥാപാത്രങ്ങളായിരുന്നു.

സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികള്‍ ആായിരുന്ന സിദ്ദിഖ്‌ലാല്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാല്‍ ടീമിന്റെ വമ്പന്‍ ഹിറ്റായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളത്തില്‍ അരങ്ങേറുന്നത്.

Advertisements

തുടര്‍ന്ന് വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ കനക മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ മികച്ച വേഷം അവതരിപ്പിച്ച് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.

Also Read: എനിക്ക് തടി കൂടുതലാണ്, അതിന്റെ പേരിൽ എന്തിനാണ് പരിഹസിക്കുന്നതെന്ന് ടൈറ്റാനിക്കിലെ ജാക്കിന്റെ സ്വന്തം റോസ്‌

തമിഴിലും തെലുങ്കിലും എല്ലാം സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ തിളങ്ങിനിന്നിരുന്ന നായികമാരില്‍ ഒരാളായിരുന്നു. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ അങ്ങനെ നിരവധി ചിത്രങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കനക താരമായി.

ഒരു സമയത്ത് വെള്ളിത്തിരയില്‍ തിളങ്ങി നിന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ ഏറെ സങ്കടങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. ഏറെ നാളായി കനക സിനിമയില്‍ സജീവമല്ല. ഇപ്പോഴിതാ താരത്തിന്റെ ചെന്നൈയിലുള്ള വീടിന് തീപിടിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Also Read; അവിടെ എത്തിയപ്പോൾ അവർ ഇടാൻ തന്നത് ഇറക്കമില്ലാത്ത വസ്ത്രം, അതുമിട്ട് ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നു, പക്ഷേ: ശ്രുതി രജനാകാന്തിന്റെ വെളിപ്പെടുത്തൽ

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൂജാമുറിയിലുള്ള വിളക്കിന് തീ കൊളുത്തിയപ്പോള്‍ തീപ്പൊരി പടര്‍ന്ന് വീടിന് തീ പിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവ സമയത്ത് കനക വീടിന് പുറത്തായിരുന്നു. വീട്ടിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു.

Advertisement