അഭിനയിക്കാന്‍ പോകുന്നതിലും നല്ലത് വീട്ടുജോലി ചെയ്യുന്നതാണെന്ന് ബന്ധുക്കളടക്കം പറഞ്ഞു, എല്ലവരും പറയുന്നു ഞാന്‍ അഹങ്കാരിയാണെന്ന്, ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവം തുറന്നുപറഞ്ഞ് അനുമോള്‍

753

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Advertisements

തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്.

Also Read: എനിക്ക് തടി കൂടുതലാണ്, അതിന്റെ പേരിൽ എന്തിനാണ് പരിഹസിക്കുന്നതെന്ന് ടൈറ്റാനിക്കിലെ ജാക്കിന്റെ സ്വന്തം റോസ്‌

അബി വെഡ്സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്. ഫ്‌ളേവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ടിവിയില്‍ വന്നതിന് ശേഷം തനിക്ക് ജാഡയാണെന്ന് പറയുന്നത് കേട്ടുവെന്ന് താരം പറയുന്നു. അടുത്ത ബന്ധുക്കളെ കാണാന്‍ പോലും തനിക്ക് സമയം കിട്ടാറില്ലെന്നും കൂടെ പഠിച്ചവരെ തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും അവര്‍ക്ക് തന്നെ അറിയാം എന്നിട്ടും തന്നോട് മിണ്ടാന്‍ വരാറില്ലെന്നും അനുമോള്‍ പറയുന്നു.

Also Read; ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നിട്ടുണ്ട്; നിവിൻ പോളി ഉള്ളത് കൊണ്ട് മാത്രം ഞാൻ അവിടെ നിന്നതാണ്, വെളിപ്പെടുത്തലുമായി പൈങ്കിളി

മൈന്‍ഡ് ഇല്ലല്ലോ എന്ന് പലരും പറയുമ്പോള്‍ ശരിക്കും തനിക്ക് അവരെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് മിണ്ടാത്തതെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് താന്‍ അഭിനയിക്കാന്‍ പോകുന്നതെന്നും അതിന് പകരം വല്ല വീട്ടുജോലിക്കും പോകുന്നതല്ലേ നല്ലതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

താന്‍ അഭിനയിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലെന്നും കാശ് കൈയ്യില്‍ വന്നാല്‍ അഹങ്കാരമാകും എന്നാണ് പലരും പറയുന്നതെന്നും എന്നാല്‍ തനിക്ക് കിട്ടുന്ന കാശ് താന്‍ മാതാപിതാക്കളെ ഏല്‍പ്പിക്കാറാണ് പതിവെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

Advertisement